രാഷ്ട്രപിതാവിന്റെ നൂറ്റിയമ്പതാം ജന്മവാർഷികം ആഘോഷിച്ച് രാജ്യം; സ്വഛ് ഭാരത് പരിപാടിയുമായി ബിജെപി, പദയാത്രകളുമായി കോണ്‍ഗ്രസ് 

രാജ്ഘട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയും അടക്കമുള്ള നേതാക്കൾ പുഷ്പാർച്ചന നടത്തി
രാഷ്ട്രപിതാവിന്റെ നൂറ്റിയമ്പതാം ജന്മവാർഷികം ആഘോഷിച്ച് രാജ്യം; സ്വഛ് ഭാരത് പരിപാടിയുമായി ബിജെപി, പദയാത്രകളുമായി കോണ്‍ഗ്രസ് 

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ് രാജ്യം. ഗാന്ധിജിയുടെ അന്ത്യ വിശ്രമ സ്ഥലമായ രാജ്ഘട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയും അടക്കമുള്ള നേതാക്കൾ പുഷ്പാർച്ചന നടത്തി.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും സ്പീക്കർ ഓം ബിർളയും രാവിലെ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ  ഡൽഹി കേരള ഹൗസിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. 

പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10.30 ന് നടക്കുന്ന പുഷ്പാർച്ചനക്ക് ശേഷം ഗുജറാത്തിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി അഹമ്മദാബാദിലെ സബർമതി ആശ്രമം സന്ദർശിച്ച് സ്വഛ് ഭാരത് പരിപാടിയിൽ പങ്കെടുക്കും. 

ഡല്‍ഹിയില്‍ കോൺഗ്രസ് നേതൃത്വത്തിൽ നടക്കുന്ന പദയാത്രയ്ക്ക് കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കും. ലഖ്നൌവില്‍ പ്രിയങ്ക ഗാന്ധി യാത്ര നയിക്കും. രാവിലെ 9.30നാണ് പദയാത്ര. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com