പാര്‍ട്ടി നേതാക്കളുടെ ചിത്രമുള്ള ബാനര്‍ സ്‌കൂട്ടര്‍ യാത്രികയുടെ മുകളിലേക്ക് വീണു; റോഡില്‍ വീണ 23 കാരിയെ ടാങ്കര്‍ ലോറിയിടിച്ച് തെറിപ്പിച്ചു; ദാരുണാന്ത്യം

പാര്‍ട്ടി നേതാവിന്റെ ചിത്രമുള്ള ബാനര്‍ സ്‌കൂട്ടര്‍ യാത്രികയുടെ മുകളിലേക്ക് വീണു;-റോഡില്‍ വീണ 23 കാരിയെ ടാങ്കര്‍ ലോറിയിടിച്ച് തെറിപ്പിച്ചു -ദാരുണാന്ത്യം
പാര്‍ട്ടി നേതാക്കളുടെ ചിത്രമുള്ള ബാനര്‍ സ്‌കൂട്ടര്‍ യാത്രികയുടെ മുകളിലേക്ക് വീണു; റോഡില്‍ വീണ 23 കാരിയെ ടാങ്കര്‍ ലോറിയിടിച്ച് തെറിപ്പിച്ചു; ദാരുണാന്ത്യം

ചെന്നൈ: അണ്ണാ ഡിഎംകഎയുടെ നേതാക്കളുടെ ചിത്രമുള്ള
ബാനര്‍ വീണ് സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ യുവതി ടാങ്കര്‍ ലോറിയിടിച്ച് മരിച്ചു. ചെന്നൈ പള്ളികരനായ് റോഡിലായിരുന്നു സംഭവം. ചെന്നൈ സ്വദേശിയായ സുഭശ്രീയുടെ മുകളിലേക്ക് റോഡിന്റെ സെന്റര്‍ മീഡിയനില്‍ സ്ഥാപിച്ച ബാനര്‍ വീഴുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ പിന്നാലെ വെള്ളവുമായെത്തിയ ടാങ്കര്‍ ലോറി കയറുകയായിരുന്നു. അപകടസ്ഥലത്ത് തന്നെ യുവതി മരിച്ചു.

ബിടെക് ബിരുദധാരിയായ യുവതി ഐഇഎല്‍റ്റിഎസ് പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവത്തിന് അരമണിക്കൂറിന് ശേഷം എഐഡിഎംകെ പ്രവര്‍ത്തകരെത്തി ബാനറുകള്‍ നീക്കം ചെയ്തു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 

പൊതുസ്ഥലങ്ങളില്‍ ഫ്‌ലകസുകള്‍ക്കും ബാനറുകള്‍ക്കും മദ്രാസ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തരം നിയമലംഘനം നടത്തല്‍ പതിവാണ്. യുവതിയുടെ മരണത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് ഡിഎംകെ നേതാവ് സ്റ്റാലിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com