ഒരു രാജ്യം ഒരു ഭാഷ; ഹിന്ദിയെ പിന്തുണച്ച് അമിത് ഷാ

ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഏക ഭാഷ ഉണ്ടാവേണ്ടതും പ്രധാനമാണ്. അങ്ങനെയൊരു ഭാഷയുണ്ടാവുമെങ്കില്‍ അതു ഹിന്ദിയാണ്
ഒരു രാജ്യം ഒരു ഭാഷ; ഹിന്ദിയെ പിന്തുണച്ച് അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്തെ ഒരുമിപ്പിക്കുന്ന ഏക ഭാഷ വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിക്ക് അങ്ങനെയൊരു ഭാഷയാവാന്‍ കഴിയുമെന്ന് അമിത് ഷാ പറഞ്ഞു. ഹിന്ദിയെ ഇന്ത്യയുടെ പ്രാഥമിക ഭാഷയായി മാറ്റണമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ഹിന്ദി ദിവസിനോട് അനുബന്ധിച്ചാണ് അമിത് ഷായുടെ അഭിപ്രായ പ്രകടനം.

''ഇന്ത്യ പലവിധ ഭാഷകളുടെ രാജ്യമാണ്. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാല്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഏക ഭാഷ ഉണ്ടാവേണ്ടതും പ്രധാനമാണ്. അങ്ങനെയൊരു ഭാഷയുണ്ടാവുമെങ്കില്‍ അതു ഹിന്ദിയാണ്'' അമിത് ഷാ ട്വീറ്റ് ചെയ്തു.

മാതൃഭാഷയുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ അമിത് ഷാ ജനങ്ങളെ ആഹ്വാനം ചെയ്തു. രാജ്യത്തിന് ഏക ഭാഷ എന്ന മഹാത്മാ ഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്‌നം സഫലമാവാന്‍ പ്രയത്‌നിക്കണമെന്ന് ട്വീറ്റില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com