'ആത്മാവ് തൊട്ട ഗായകന്‍; സമാനതകളില്ലാത്ത സംഗീതജ്ഞന്‍'

അന്തരിച്ച വിഖ്യാത സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
'ആത്മാവ് തൊട്ട ഗായകന്‍; സമാനതകളില്ലാത്ത സംഗീതജ്ഞന്‍'

ന്യൂഡല്‍ഹി:  അന്തരിച്ച വിഖ്യാത സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ജസ്‌രാജ്
ആത്മാവുതൊട്ട ഗായകനെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ഇദ്ദേഹത്തിന്റെ വേര്‍പാട് ഏറെ വേദനിപ്പിക്കുന്നു. എട്ട് പതിറ്റാണ്ട് നീണ്ട സംഗീതസപര്യയിലൂടെ ജനങ്ങളെ തൊട്ടറിഞ്ഞ മഹാപ്രതിഭയാണ് ജസ് രാജെന്നും കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു. 

വിടവാങ്ങിയത് സമാനതകളില്ലാത്ത സംഗീത ഗുരുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പണ്ഡിറ്റ് ജസ്‌രാജ് ജിയുടെ അവിചാരിതമായ മരണം രാജ്യത്തിന്റെ സാംസ്‌കാരിക രംഗത്തിന് തീരാനഷ്ടമാണ്. അപാര സംഗീതമികവിനും അപൂര്‍വശിഷ്യസമ്പത്തിനും ഉടമയായിരുന്നു ജസ് രാജെന്ന് മോദി ട്വിറ്ററില്‍ കുറിച്ച
 

അമേരിക്കയിലെ ന്യൂജഴ്‌സിയിലായിരുന്നു പണ്ഡിറ്റ് ജസ്‌രാജിന്റെ അന്ത്യം. എട്ടു പതിറ്റാണ്ട് നീണ്ട അതുല്യസംഗീതസപര്യയ്ക്ക് വിരാമം. കോടിക്കണക്കിന് ആരാധകരുള്ള ജസ്‌രംഗി ജുഗല്‍ബന്ദിയുടെ സൃഷ്ടാവ്. ഹരിയാനയിലെ ഹിസാറില്‍ 1930 ജനനം. മേവതി ഘരാനയിലെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന പിതാവ് മോതി രാംജി ജസ്‌രാജിന് നാലു വയസ്സുള്ളപ്പോള്‍ അന്തരിച്ചു. 

രത്തന്‍ മോഹന്‍ ശര്‍മ്മ, സജ്ഞയ് അഭയാങ്കര്‍, രമേഷ് നാരായണ്‍, സുമന്‍ഘോഷ്, തൃപ്തി മുഖര്‍ജി, രാധാരാമന്‍ കീര്‍ത്തന തുടങ്ങി നിരവധി ശിഷ്യന്മാരുണ്ട്. അച്ഛന്റെ സ്മരണക്കായി പണ്ഡിറ്റ് മോത്തിറാം പണ്ഡിറ്റ് മണിറാം സംഗീത് സമാരോഹ് എന്ന പേരില്‍ എല്ലാ വര്‍ഷവും സംഗീതാഘോഷങ്ങള്‍ നടത്താറുണ്ട്. രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com