12 സംസ്ഥാനങ്ങളില്‍ 60 ശതമാനം സ്ത്രീകള്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടേയില്ല; കേന്ദ്ര സര്‍ക്കാര്‍ സര്‍വേ

12 സംസ്ഥാനങ്ങളില്‍ 60 ശതമാനം സ്ത്രീകള്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടേയില്ല; കേന്ദ്ര സര്‍ക്കാര്‍ സര്‍വേ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തെ പന്ത്രണ്ടു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും അറുപതു ശതമാനം സ്ത്രീകളും ഇതുവരെ ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സര്‍വേ റിപ്പോര്‍ട്ട്. 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തിയ നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയിലാണ് കണ്ടെത്തല്‍. 

ആന്ധ്ര (21 ശതമാനം), അസം (28.2), ബിഹാര്‍ (20.6), ഗുജറാത്ത് (30.8), കര്‍ണാടക (35), മഹാരാഷ്ട്ര (38), മേഘാലയ (34.7), തെലങ്കാന (26.5), പശ്ചിമ ബംഗാള്‍ (35.5), ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ഡ്യൂ (36.7), ആന്‍ഡമാന്‍ നിക്കോബാര്‍ (34.8) എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് നാല്‍പ്പതു ശതമാനത്തില്‍ താഴെ മാത്രം സ്ത്രീകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. 

അന്‍പതു ശതമാനത്തോളം പുരുഷന്മാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് ഏഴു സംസ്ഥാനങ്ങളിലാണ്. ആന്ധ്ര (48.8), അസം 42.3), ബിഹാര്‍ 43.6), മേഘാലയ (42.1), ത്രിപുര (45.7), പശ്ചിമ ബംഗാള്‍ (46.7), ആന്‍ഡമാന്‍ നിക്കോബാര്‍ (46.5) എന്നിവയാണ് അവ. 

സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ളത് കേരളത്തിലാണ്-98.3 ശതമാനം. ലക്ഷദ്വീപ് (96.5), മിസോറം (94.4) എന്നിവയാണ് തൊട്ടുപിന്നില്‍. ബിഹാറിലാണ് സ്ത്രീകളുടെ സാക്ഷരത ഏറ്റവും കുറവ്-57.8 ശതമാനം. ആന്ധ്ര-68.6 ശതമാനം, തെലങ്കാന -66.6 ശതമാനം എന്നിങ്ങനെയാണ് സ്ത്രീ സാക്ഷരതാ നിരക്ക്.

ലക്ഷദ്വീപില്‍ 99.1 പുരുഷന്മാരും സാക്ഷരരാണ്. കേരളത്തില്‍ 98.2 ശതമാനമാണ് പുരുഷന്മാരുടെ സാക്ഷരതാ നിരക്ക്.

ഒന്‍പതാം ക്ലാസ് പാസായവരെയോ ഒരു വാചകം പൂര്‍ണമായോ ഭാഗികമായോ വായിക്കാന്‍ ആവുന്നവരെയുമാണ് സര്‍വേയില്‍ സാക്ഷരര്‍ എന്നു രേഖപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com