ശീതളപാനീയത്തില്‍ ലഹരിമരുന്നു കലര്‍ത്തി, സുഹൃത്തിനെ മയക്കിക്കിടത്തി ഭാര്യയെ ബലാത്സംഗം ചെയ്തു; കേണല്‍ അറസ്റ്റില്‍

ശീതളപാനീയത്തില്‍ ലഹരിമരുന്നു കലര്‍ത്തി, സുഹൃത്തിനെ മയക്കിക്കിടത്തി ഭാര്യയെ ബലാത്സംഗം ചെയ്തു; കേണല്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കാണ്‍പുര്‍: ശീതളപാനീയത്തില്‍ ലഹരി മരുന്ന് കലര്‍ത്തി നല്‍കി സുഹൃത്തിനെ മയക്കിടത്തിയ ശേഷം റഷ്യക്കാരിയായ ഭാര്യയെ ബലാല്‍സംഗം ചെയ്ത സൈനിക ഉദ്യോഗസ്ഥന്‍ പിടിയില്‍. കരസേനയിലെ കേണല്‍ ആയ നീരജ് ഗെഹലോട്ടിനെ ആണ് കാണ്‍പുര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

കാന്റ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കേണല്‍ നീരജ് ഗെഹലോട്ട് യുപി സ്വദേശിയായ സുഹൃത്തിനെയും റഷ്യക്കാരിയായ ഭാര്യയെയും കാന്റിലെ ഔദ്യോഗിക വസതിയിലേക്ക് ഡിന്നറിന് ക്ഷണിക്കുകയായിരുന്നു.

ക്ഷണം സ്വീകരിച്ച് ഈ മാസം 10 ന് ദമ്പതികള്‍ ലഖ്‌നൗവില്‍ നിന്നും കാണ്‍പൂരിലെത്തി. കാണ്‍പൂരില്‍ ഷോപ്പിങ്ങൊക്കെ കഴിഞ്ഞ് വൈകീട്ടോടെ, ഇവര്‍ സുഹൃത്തായ കേണലിന്റെ ഔദ്യോഗിക ബംഗ്ലാവിലെത്തി. തുടര്‍ന്ന് കേണല്‍ ഇരുവര്‍ക്കും മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കുകയായിരുന്നു.

പാനീയം കുടിച്ച ഉടന്‍ തന്നെ സുഹൃത്ത് ബോധരഹിതനായി. തുടര്‍ന്ന് നീരജ് ഗെഹലോട്ട് റഷ്യക്കാരിയായ യുവതിയെ ബലം പ്രയോഗിച്ച് അടുത്ത മുറിയിലേക്ക് കൊണ്ടുപോയി. ഇതിനെ ചെറുക്കുകയും നിലവിളിക്കുകയും ചെയ്ത യുവതിയെ ഇയാള്‍ ക്രൂരമായി ഉപദ്രവിച്ചു.

ഇതിനിടെ യുവതി ബോധരഹിതയായി. തുടര്‍ന്ന് കേണല്‍ യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. ബോധം തെളിഞ്ഞ യുവതി ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്ന് ഇരുവരും കൂടി ശനിയാഴ്ച കാണ്‍പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com