3350ടണ്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയിട്ടില്ല; വിശദീകരണവുമായി ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ വന്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയെന്ന വാര്‍ത്ത തള്ളി ജിയോളോജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ
3350ടണ്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയിട്ടില്ല; വിശദീകരണവുമായി ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ വന്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയെന്ന വാര്‍ത്ത തള്ളി ജിയോളോജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ. 3350 ടണ്‍ സ്വര്‍ണ്ണ ശേഖരം  ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കണ്ടെത്തിയിട്ടില്ലെന്നും യു പി മൈനിംഗ് വകുപ്പാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും ജിഎസ്‌ഐ വിശദീകരിക്കുന്നു.

160 കിലോ സ്വര്‍ണ്ണ ശേഖരം മാത്രമാണ് ജിഎസ്‌ഐ ഇതുവരെ കണ്ടെത്തിയതെന്നും ഇതില്‍ വ്യക്തത വരുത്താന്‍ സംസ്ഥാന മൈനിംഗ് വകുപ്പുമായി ചേര്‍ന്ന് വാര്‍ത്ത സമ്മേളനം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ 3350 ടണ്‍ സ്വര്‍ണ നിക്ഷേപം ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കണ്ടെത്തിയെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. സോന്‍ പഹാഡി, ഹാര്‍ദി മേഖലകളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയതെന്നായിരുന്നു വാര്‍ത്ത.

ഏകദേശം 12 ലക്ഷം കോടി രൂപ മൂല്യം വരുന്ന ശേഖരമാണ് കണ്ടെത്തിയത് എന്നായിരുന്നു പ്രചാരണം.   സ്വര്‍ണ ശേഖരം കണ്ടെത്തിയ സ്ഥലത്തിന് ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഉള്ളതിനാല്‍ ഖനനം നടത്താന്‍ എളുപ്പമാണെന്ന് അധികൃതര്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ 15 ദിവസമായി ഈ പ്രദേശങ്ങളില്‍ ഏരിയല്‍ സര്‍വേ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com