ജാമിയ മാര്‍ച്ചിന് നേരെ വെടിയുതിര്‍ത്തത് 19കാരന്‍; ഡല്‍ഹി പൊലീസ് കാഴ്ചക്കാരായെന്ന് വിമര്‍ശനം

യുപി സ്വദേശിയായ 19കാരന്‍ റാം ഭഗത് ഗോപാല്‍ ശര്‍മയാണ് മാര്‍ച്ചിന് നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ്
ജാമിയ മാര്‍ച്ചിന് നേരെ വെടിയുതിര്‍ത്തത് 19കാരന്‍; ഡല്‍ഹി പൊലീസ് കാഴ്ചക്കാരായെന്ന് വിമര്‍ശനം

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് നേരെ വെടിവെച്ച ആളെ തിരിച്ചറിഞ്ഞു. യുപി സ്വദേശിയായ 19കാരന്‍ റാം ഭഗത് ഗോപാല്‍ ശര്‍മയാണ് മാര്‍ച്ചിന് നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ഇയാള്‍ മാര്‍ച്ചിന് നേരെ വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു

മാര്‍ച്ചിന് നേരെ ഇയാള്‍ വെടിയുതിര്‍ക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. 'ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം'(യെ ലോ ആസാദി) എന്ന് വെടിയുതിര്‍ത്തയാള്‍ വിളിച്ചു പറയുന്നത് വീഡിയോ ദൃശ്യത്തിലുണ്ട്. ജയ് ശ്രീറാമെന്നും ഇയാള്‍ വിളിച്ചു പറയുന്നുണ്ട്. കൂടാതെ ഇന്ത്യയില്‍ കഴിയണമെങ്കില്‍ വന്ദേമാതരം ചൊല്ലണമെന്ന്  ഇയാള്‍ മുന്നിലുള്ളവരോട് ആവശ്യപ്പെട്ടെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. 

ഷദാബ് എന്ന് വിദ്യാര്‍ഥിയ്ക്കാണ് പരിക്കറ്റേത്. കയ്യില്‍ വെടിയേറ്റ ഇയാളെ ജാമിയ നഗരിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com