'അത് കോണ്‍ഗ്രസ് ആയാലും എഎപി ആയാലും; ഞങ്ങളുടെ സ്റ്റേജില്‍ സംസാരിക്കേണ്ട'; നിലപാട് വ്യക്തമാക്കി കര്‍ഷകര്‍

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടത്തുന്ന പ്രക്ഷോഭത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്റ്റേജ് നല്‍കില്ലെന്ന് കര്‍ഷക സംഘടനയായ ബി കെ യു(ഭാരതീയ കിസാന്‍ യൂണിയന്‍)
'അത് കോണ്‍ഗ്രസ് ആയാലും എഎപി ആയാലും; ഞങ്ങളുടെ സ്റ്റേജില്‍ സംസാരിക്കേണ്ട'; നിലപാട് വ്യക്തമാക്കി കര്‍ഷകര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടത്തുന്ന പ്രക്ഷോഭത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്റ്റേജ് നല്‍കില്ലെന്ന് കര്‍ഷക സംഘടനയായ ബി കെ യു(ഭാരതീയ കിസാന്‍ യൂണിയന്‍) ക്രാന്തികാരി.ഭരണപക്ഷത്തുള്ളവരെയും പ്രതിപക്ഷത്തുള്ളവരെയും കൂട്ടേണ്ട എന്നാണ് തീരുമാനമെന്ന് കര്‍ഷ സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി. 

' രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് ഞങ്ങളുടെ സ്റ്റേജുകളില്‍ സംസാരിക്കാന്‍ അവസരം നല്‍കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. അത് കോണ്‍ഗ്രസ് ആയാലും എഎപി ആയാലും മറ്റ് ഏതെങ്കിലും കക്ഷി ആയാലും. മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ഒഴിച്ച് ഞങ്ങളെ പിന്തുണയ്ക്കുന്ന മറ്റു സംഘടനകള്‍ക്ക് അവസരം നല്‍കും'- ബികെയു ക്രാന്തികാരി പഞ്ചാബ് പ്രസിഡന്റ് സുര്‍ജിത് ഫുലെ പറഞ്ഞു. 

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും എഎപിയും അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് സംഘടനയുടെ പ്രതികരണം വന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com