കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമായി; ഇനി ആര്‍ക്കും കശ്മീരില്‍ ഭൂമിവാങ്ങാം

ഇന്ത്യയിലെ ഏതൊരു പൗരനും ജമ്മു കശ്മീരിലും ലഡാക്കിലും ഭൂമി വാങ്ങാമെന്ന പുതിയ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു
കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമായി; ഇനി ആര്‍ക്കും കശ്മീരില്‍ ഭൂമിവാങ്ങാം


 
ശ്രീനഗര്‍: ഇന്ത്യയിലെ ഏതൊരു പൗരനും ജമ്മു കശ്മീരിലും ലഡാക്കിലും ഭൂമി വാങ്ങാമെന്ന പുതിയ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 

ജമ്മു കശ്മീരിലെ മുന്‍സിപ്പല്‍ പ്രദേശങ്ങളിലാണ് പുതിയ നിയമം ബാധകമാകുക. ഏതെങ്കിലും ഇന്ത്യന്‍ പൗരന് കേന്ദ്രഭരണ പ്രദേശത്ത് കാര്‍ഷികേതര ഭൂമി വാങ്ങാന്‍ ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അനുവാദം ലഭിക്കും. 

ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം പ്രകാരം, ജമ്മു കശ്മീരില്‍ കാര്‍ഷികേതര ഭൂമി വാങ്ങുന്നതിന് അവിടെ സ്ഥിര ാമസക്കാരനാണെന്നതിനുള്ള സര്‍ട്ടിഫിക്കറ്റോ പാര്‍പ്പിടമുണ്ടെന്നതിനുള്ള സര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല. പക്ഷെ കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക് മാത്രമേ കാര്‍ഷിക ഭൂമി വാങ്ങാന്‍ കഴിയൂ.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് എതിരെ പ്രതിപക്ഷം രംഗത്തെത്തി. ജമ്മുകശ്മീരും വില്‍പനയ്ക്ക് എന്നാണ് പുതിയ ഉത്തരവിനോട് ഒമര്‍ അബദുള്ള പ്രതികരിച്ചത്. എന്നാല്‍ പുതിയ നിയമം ഒരു കാരണവശാലും കാര്‍ഷിക ഭൂമിയെ ബാധിക്കില്ലെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com