ട്രെയിന്‍ പോലെ തോന്നിപ്പിക്കുന്ന തിളങ്ങുന്ന വസ്തു ആകാശത്തുകൂടി അതിവേഗം പാഞ്ഞുപോയി, അമ്പരന്ന് നാട്ടുകാര്‍- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2021 09:21 PM  |  

Last Updated: 03rd December 2021 09:21 PM  |   A+A-   |  

Mysterious Lights

ആകാശത്ത് പ്രത്യക്ഷപ്പെട്ട ദുരൂഹത ഉണര്‍ത്തുന്ന വെളിച്ചം

 

ചണ്ഡീഗഡ്: രാത്രിയില്‍ ആകാശത്ത് നീണ്ട വര പോലെ തോന്നിപ്പിക്കുന്ന തിളങ്ങുന്ന വസ്തു അതിവേഗത്തില്‍ പായുന്നത് കണ്ട് അമ്പരന്ന് നാട്ടുകാര്‍. പഞ്ചാബിലെ പത്താന്‍ക്കോട്ടില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

ഏഴുമണിക്ക് തൊട്ടുമുന്‍പ് ഏതാനും മിനിറ്റുകള്‍ ഈ 'പ്രതിഭാസം' കണ്ടതായി നാട്ടുകാര്‍ പറയുന്നു. ട്രെയിന്‍ പോലെ തിളങ്ങുന്ന വസ്തു ആകാശത്ത് അതിവേഗത്തില്‍ പാഞ്ഞുപോകുന്നതായാണ് കണ്ടത്. വെളിച്ചത്തിന് നല്ല പ്രകാശം ഉണ്ടായിരുന്നു. ആദ്യമായാണ് ഇത്തരത്തില്‍ ഒരു കാഴ്ച കാണുന്നതെന്നും നാട്ടുകാര്‍ പറയുന്നു. 

നിമിഷനേരം കൊണ്ട് ഇത് അപ്രത്യക്ഷമായതായും നാട്ടുകാര്‍ പറയുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെ വലിയ ചര്‍ച്ചയായിരിക്കുകയാണ്.