മമതയെ സ്വാഗതം ചെയ്യുന്നു; സഖ്യത്തിന് താത്പര്യം പ്രകടിപ്പിച്ച് അഖിലേഷ്, 'കോണ്‍ഗ്രസ് സംപൂജ്യരാകും'

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്കൊപ്പം സഖ്യമുണ്ടാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്
അഖിലേഷ് യാദവ്, മമത ബാനര്‍ജി/പിടിഐ
അഖിലേഷ് യാദവ്, മമത ബാനര്‍ജി/പിടിഐ

ലഖ്‌നൗ: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്കൊപ്പം സഖ്യമുണ്ടാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.  ബംഗാളില്‍ നിന്ന് ബിജെപി തുടച്ചുനീക്കപ്പെട്ടതുപോലെ 2022ലെ യുപി തെരഞ്ഞെടുപ്പില്‍ ബിജെപിയെ പുറത്താക്കുമെന്നും അഖിലേഷ് പറഞ്ഞു. 

മമതയെ സ്വാഗതം ചെയ്യുകയാണെന്ന് പറഞ്ഞ അഖിലേഷ്, സഖ്യ സാധ്യതതകളെ കുറിച്ച് സമയം ആകുമ്പോള്‍ ആശയ വിനിമയം നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെ കടന്നാക്രമിച്ച അഖിലേഷ്, ജനങ്ങള്‍ അവരെ തള്ളിക്കളഞ്ഞെന്നും തെരഞ്ഞെടുപ്പില്‍ ഒരു വോട്ടും കിട്ടില്ലെന്നും പരിഹസിച്ചു. 

കോണ്‍ഗ്രസ് ഇതര കക്ഷികളുമായി ചേര്‍ന്ന് മൂന്നാംമുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് മമത ബാനര്‍ജി. നേരത്തെ, എന്‍സിപി നേതാവ് ശരദ് പവാറുമായും മമത കൂടിക്കാഴ്ച നടത്തിയിരുന്നു. മമതയുടെ ശ്രമങ്ങളെ തള്ളാതെയാണ് പവാറും പ്രതികരണം നടത്തിയത്. ഇതിന് പിന്നാലെ മമതയെ വിമര്‍ശിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ്, ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് ഇല്ലാതെ വിജയം സാധ്യമല്ലെന്ന് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com