രണ്ടു കോവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം 

രാജ്യത്ത് രണ്ടു കോവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം
ഫയല്‍ ചിത്രം/പിടിഐ
ഫയല്‍ ചിത്രം/പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടു കോവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്‌സിനും ബയോളജിക്കല്‍ ഇയുടെ കോര്‍ബെവാക്‌സിനുമാണ് അടിയന്തര ഉപയോഗത്തിന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കിയത്.  ഇതിന് പുറമേ കോവിഡ് മരുന്നായ മോള്‍നുപിറവിറിന് നിയന്ത്രിത അനുമതി ലഭിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു.

നിലവില്‍ ആറു വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. കോവോവാക്‌സിനും കോര്‍ബെവാക്‌സിനും അനുമതി ലഭിച്ചതോടെ വാക്‌സിനുകളുടെ എണ്ണം എട്ടായി. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തന്നെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി, റഷ്യയുടെ സ്പുട്‌നിക് ഫൈവ്, അമേരിക്കന്‍ കമ്പനികളായ മോഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയ്ക്കാണ് നേരത്തെ അനുമതി ലഭിച്ചത്. 

നോവാവാക്‌സിന്റെ സാങ്കേതികവിദ്യ കൈമാറ്റം പ്രയോജനപ്പെടുത്തിയാണ് സിറം കോവോവാക്‌സ് നിര്‍മ്മിച്ചത്. നാനോ പാര്‍ട്ടിക്കിള്‍ വാക്‌സിനാണ് കോവോവാക്‌സ്.ആര്‍ബിഡി പ്രോട്ടീന്‍ സബ് യൂണിറ്റ് വാക്‌സിനാണ് കോര്‍ബെവാക്‌സ്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ ്ബയോളജിക്കല്‍ ഇ. 

കോവിഡിനെതിരായ ആന്റിവെറല്‍ മരുന്നായ മോള്‍നുപിറവിര്‍ രാജ്യത്തെ 13 കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കും. അടിയന്തര ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് മൂര്‍ച്ഛിക്കാന്‍ സാധ്യതയുള്ളവര്‍ക്കാണ് ഇത് നല്‍കുക എന്ന് മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com