60വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കരുതല്‍ ഡോസിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട: കേന്ദ്രസര്‍ക്കാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th December 2021 03:30 PM |
Last Updated: 28th December 2021 03:30 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: 60 വയസിന് മുകളില്‍ പ്രായമുള്ള അനുബന്ധ രോഗമുള്ളവര്‍ക്ക് കരുതല്‍ ഡോസിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നേരത്തെ കരുതല്‍ ഡോസിന് ഗുരുതര രോഗമാണ് എന്ന് തെളിയിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ജനുവരി പത്തുമുതലാണ് ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍, 60 വയസിന് മുകളില്‍ പ്രായമുള്ള ഗുരുതര രോഗങ്ങള്‍ അലട്ടുന്നവര്‍ എന്നിവര്‍ക്ക് കരുതല്‍ ഡോസ് നല്‍കി തുടങ്ങുക. രണ്ടാം ഡോസ് സ്വീകരിച്ച് 39 ആഴ്ച പിന്നിട്ടവരാണ് ഇതിന് അര്‍ഹത നേടുക. വാക്‌സിന്‍ സ്വീകരിക്കേണ്ടത് സംബന്ധിച്ച് എസ്എംഎസ് ആയി അറിയിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
കോവിന്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്താണ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്. ഓഫ്‌ലൈനായും വാക്‌സിന്‍ സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കും. കൗമാരക്കാര്‍ക്ക് ജനുവരി മൂന്ന് മുതലാണ് വാക്‌സിന്‍ നല്‍കി തുടങ്ങി. കോവാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുക. ജനുവരി ഒന്നുമുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.