കാലാവസ്ഥ മെച്ചപ്പെട്ടു; ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലെ ലാൻഡിങ് നിരോധനം നീക്കി

കാലാവസ്ഥ മെച്ചപ്പെട്ടു; ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലെ ലാൻഡിങ് നിരോധനം നീക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: കനത്ത മഴയെ തുടർന്ന് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. ദൂരക്കാഴ്ച ബുദ്ധിമുട്ടായതോടെ വിമാനങ്ങളുടെ ലാൻഡിങ്ങിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് കാലാവസ്ഥ മെച്ചപ്പെട്ടതോടെ നീക്കിയത്. 

ഷെഡ്യൂളുകളിലെ മാറ്റം സംബന്ധിച്ച വിവരങ്ങൾക്കു യാത്രക്കാർ അതാതു വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നു വിമാനത്താവളം അധികൃതർ അറിയിച്ചു. 1.15 മുതൽ 6 മണി വരെയായിരുന്നു ലാൻഡിങ് നിരോധനം. ചെന്നൈയിലേക്കുള്ള വിമാനങ്ങൾ ഹൈദരാബാദിലേക്കും ബം​ഗളൂരുവിലേക്കും വഴി തിരിച്ചു വിട്ടിരുന്നു. 

നിലവിൽ ചെന്നൈയിലെ റെഡ് അലർട്ട് പിൻവലിച്ചു. നാല് മണിക്കു ശേഷം ശക്തമായ മഴയോ കാറ്റോ ഇല്ല. എന്നാൽ, പ്രധാന റോഡുകളിൽ അടക്കം വെള്ളക്കെട്ടു തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com