ഗോത്രത്തിന് ചീത്തപ്പേര്: കാമുകനൊപ്പം ഒളിച്ചോടിയ സ്ത്രീയുടെ തല മുണ്ഡനം ചെയ്ത് മുഖത്ത് മഷി പുരട്ടി; വിഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2021 01:51 PM  |  

Last Updated: 13th November 2021 01:51 PM  |   A+A-   |  

Head_tonsured

വിഡിയോ സ്ക്രീൻഷോട്ട്

 

അഹമ്മദാബാദ്: കാമുകനൊപ്പം ഒളിച്ചോടിയ സ്ത്രീയുടെ തല മുണ്ഡനം ചെയ്ത് മുഖത്ത് കറുപ്പ് മഷി പുരട്ടി ​ഗ്രാമവാസികൾ. ഗുജറാത്തിലെ പടാൻ എന്ന സ്ഥലത്തെ ഹർജി പ്രദേശവാസികളായ വാദി ഗോത്രത്തിൽപെട്ടവരാണ് സംഭവത്തിന് പിന്നിൽ. യുവതി കാമുകനൊപ്പം ഒളിച്ചോടിയത് ഗോത്രത്തിന് ചീത്തപ്പേരുണ്ടാക്കുമെന്ന് ആരോപിച്ചാണ് ഗ്രാമവാസികൾ യുവതിയെ ഉപദ്രവിച്ചത്.

വിഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. സ്ത്രീ കരയുന്നതും തന്നെ വിട്ടയയ്ക്കാൻ ഗ്രാമവാസികളോട് അഭ്യർത്ഥിക്കുന്നതും വിഡിയോയിൽ കാണാം. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യംചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.