പിന്നാലെ നടന്ന് അടുപ്പം സ്ഥാപിച്ചു, അശ്ലീലദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയില്‍ പങ്കുവെയ്ക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു; അച്ഛന്റെ പരാതിയില്‍ യുവാവ് അറസ്റ്റില്‍ 

ഗുജറാത്തില്‍ 24കാരന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാന്‍ നിര്‍ബന്ധിച്ചതായി പരാതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

അഹമ്മദാബാദ്: ഗുജറാത്തില്‍ 24കാരന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാന്‍ നിര്‍ബന്ധിച്ചതായി പരാതി. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ പ്രതിയെ അഹമ്മദാബാദ് സൈബര്‍ ക്രൈം സെല്‍ അറസ്റ്റ് ചെയ്തു.

അഹമ്മദാബാദിലാണ് താമസം. പിന്നാലെ നടന്ന് അടുപ്പം സ്ഥാപിച്ച് പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ചാണ് യുവാവ് കുറ്റകൃത്യം ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ അടക്കം വിവിധ സോഷ്യല്‍മീഡിയകളില്‍ തന്റെ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെയ്ക്കാന്‍ 24കാരന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു എന്നതാണ് പരാതിയുടെ ഉള്ളടക്കം. 

അച്ഛന്റെ പരാതിയില്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. യുവാവിനെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. പോക്‌സോ അടക്കം വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. മുന്‍പും സമാനമായ നിലയില്‍ യുവാവ് കുറ്റകൃത്യങ്ങള്‍ ചെയ്തതായി കണ്ടെത്തിയതായി പൊലീസ് പറയുന്നു. നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളാണ് അത്തരത്തില്‍ യുവാവ് കൈവശപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Puri Rath Yatra: Two Dead, Over 200 Hospitalised After Stampede-Like Situation
 High Court
Vijay's TVK sacks Tamil Nadu panchayat leader over viral ₹1.3 lakh bribe video
cbse supreme court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com