കല്യാണം നിശ്ചയിച്ചു, കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുവരുത്തി; മോഡലിനെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ നിര്‍ബന്ധിച്ചു, കാമുകനെതിരെ പരാതി 

മോഡലിനെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മോഡലിനെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. ഗര്‍ഭച്ഛിദ്രം നടത്താന്‍ ബാര്‍ മാനേജര്‍ നിര്‍ബന്ധിച്ചതായും യുവതിയുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സൗത്ത് 24 പര്‍ഗാനാ ജില്ലയിലാണ് സംഭവം. ഒന്നരവര്‍ഷം മുന്‍പ് സോഷ്യല്‍മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തുടര്‍ന്ന് അടുപ്പത്തിലായ ഇരുവരും കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. നവംബര്‍ 29 കല്യാണത്തീയതിയായി നിശ്ചയിക്കുകയും ചെയ്തതായി മോഡലിന്റെ പരാതിയില്‍ പറയുന്നു. 

കല്യാണത്തിന് മാസങ്ങള്‍ക്ക് മുന്‍പ് ബാര്‍ മാനേജര്‍ തന്നെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതായി യുവതി ആരോപിക്കുന്നു. കല്യാണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓഗസ്റ്റില്‍ ആള്‍താമസമില്ലാത്ത വീട്ടിലേക്ക് ബാര്‍ മാനേജര്‍ ക്ഷണിച്ചു. ഇതനുസരിച്ച് അവിട എത്തിയ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

പിന്നീട് താന്‍ ഗര്‍ഭിണിയാണ് എന്ന് തിരിച്ചറിഞ്ഞു. ഇതറിഞ്ഞ കാമുകന്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചു. കൂടാതെ കല്യാണം കഴിക്കാന്‍ വിസമ്മതം അറിയിച്ചതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com