'മക്കളെക്കാള്‍ വലുതായി ഒന്നുമില്ല; ആട്ടിപ്പായിച്ച് അമ്മ' - വീഡിയോ 

സുശാന്ത നന്ദ ഐഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്
പരുന്തുമായി ഏറ്റുമുട്ടുന്ന അമ്മ കോഴി
പരുന്തുമായി ഏറ്റുമുട്ടുന്ന അമ്മ കോഴി

കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും കളയാന്‍ മടിക്കാത്തവരാണ് അമ്മമാര്‍. മാതൃ സ്‌നേഹത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ തന്നേക്കാള്‍ വലിയ മൃഗങ്ങളോട് പോലും ഏറ്റുമുട്ടാന്‍ തയ്യാറാവുന്ന അമ്മ മൃഗങ്ങളുടെ നിരവധി വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് അമ്മ കോഴി. ഈ സമയത്ത് കുഞ്ഞുങ്ങളെ റാഞ്ചാന്‍ എത്തിയ പരുന്തുമായി അമ്മ കോഴി ഏറ്റുമുട്ടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തന്റെ ജീവന് പോലും ഭീഷണിയാണ് എന്ന് നോക്കാതെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ അമ്മ കോഴി ഏതറ്റം വരെയും പോകുന്നത് വീഡിയോയില്‍ കാണാം.  

പരുന്തിനെ കൊത്തി അകറ്റാനാണ് അമ്മ കോഴി ശ്രമിക്കുന്നത്.അമ്മ കോഴിയുടെ ചെറുത്തുനില്‍പ്പിന് മുന്നില്‍ പരുന്തിന് ഒന്നും ചെയ്യാന്‍ കഴിയാത്തതും വീഡിയോയില്‍ വ്യക്തമാണ്. കുഞ്ഞുങ്ങള്‍ക്ക് മുന്നിലാണ് അമ്മ കോഴി പ്രതിരോധം തീര്‍ത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com