കുടുംബ പെൻഷൻ ലഭിക്കാൻ ജോയിന്റ് അക്കൗണ്ട് നിർബന്ധമല്ല: കേന്ദ്രമന്ത്രി  

ഓഫിസ് മേധാവിക്കു ബോധ്യപ്പെട്ടാൽ ഈ വ്യവസ്ഥ ഇളവു ചെയ്തു നൽകാമെന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: കുടുംബ പെൻഷൻ ലഭിക്കാൻ വിരമിക്കുന്നയാളും പങ്കാളിയും ചേർ‌ന്നുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നിർബന്ധമല്ലെന്നു കേന്ദ്രം. വിരമിക്കുന്നയാളും പങ്കാളിയും ഒന്നിച്ചുള്ള ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയുന്ന സാഹചര്യമല്ലെന്ന് ഓഫിസ് മേധാവിക്കു ബോധ്യപ്പെട്ടാൽ ഈ വ്യവസ്ഥ ഇളവു ചെയ്തു നൽകാമെന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. വിരമിച്ചവരും പെൻഷൻകാരും ഉൾപ്പെടെയുള്ള സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ജീവിതം എളുപ്പമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

‌അതേസമയം ഫാമിലി പെൻഷൻ കാലതാമസമില്ലാതെ ലഭിച്ചുതുടങ്ങാനുള്ള എളുപ്പത്തിനാണ് ജോയിന്റ് ബാങ്ക് അക്കൗണ്ട് തുറക്കാൻ നിർ​ദേശിക്കുന്നതെന്നും കുടുംബ പെൻഷന് അർഹതയുള്ള പങ്കാളിയുമായി ചേർന്ന് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതാണ് പെൻഷനർക്ക് എപ്പോഴും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു പേരിൽ ആർക്കും കൈകാര്യം ചെയ്യാവുന്ന വിധത്തിലാകാം അക്കൗണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com