അടുത്ത അഞ്ചുദിവസം കൂടി മഴ, ജാഗ്രത തുടരണമെന്ന് തമിഴ്‌നാട് വെതര്‍മാന്‍- വീഡിയോ 

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ ദുരിതം തുടരുകയാണ്
വെല്ലൂരിലെ പ്രമുഖ ക്ഷേത്രമായ ജലകണേ്ഠശ്വരര്‍ ക്ഷേത്രത്തില്‍ വെള്ളം കയറിയപ്പോള്‍
വെല്ലൂരിലെ പ്രമുഖ ക്ഷേത്രമായ ജലകണേ്ഠശ്വരര്‍ ക്ഷേത്രത്തില്‍ വെള്ളം കയറിയപ്പോള്‍

ചെന്നൈ: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ ദുരിതം തുടരുകയാണ്. മഴ കുറഞ്ഞുവെങ്കിലും ആയിരക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാംപുകളിലും മറ്റുമായി കഴിയുന്നത്. നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴും ഒറ്റപ്പെട്ട് കിടക്കുകയാണ്. പലയിടങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അടുത്ത അഞ്ചുദിവസം കൂടി മഴ

അതിനിടെ തമിഴ്‌നാട്ടില്‍ അടുത്ത അഞ്ചുദിവസം കൂടി ജാഗ്രത തുടരണമെന്ന് തമിഴ്‌നാട് വെതര്‍മാന്‍ അറിയിച്ചു. ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്ത് നിന്ന് നീങ്ങുന്നത് വരെ ചെന്നൈ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത ശക്തമായമഴ തിരുപ്പത്തൂര്‍, റാണിപേട്ട്, വെല്ലൂര്‍, കടലൂര്‍ തുടങ്ങിയ ജില്ലകളിലാണ് കനത്തനാശം വിതച്ചത്. ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് വെള്ളം കയറി നശിച്ചത്.നാടും നഗരവും വെള്ളത്തില്‍ മുങ്ങിയതോടെ ജനജീവിതം താറുമാറായി. ക്ഷേത്രങ്ങളിലും മറ്റും വെള്ളം കയറി. 

വെല്ലൂരിലെ പ്രമുഖ ക്ഷേത്രമായ ജലകണേ്ഠശ്വരര്‍ ക്ഷേത്രത്തില്‍ വെള്ളം കയറി. വെള്ളത്തിലൂടെ വിശ്വാസികള്‍ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com