17കാരി കൂട്ടുകൂടിയില്ല, ക്ലാസ് ഇടവേള സമയത്ത് ബ്ലേഡ് കൊണ്ട് കോറിയിട്ടു പ്ലസ്ടു വിദ്യാര്‍ഥി; കരച്ചില്‍ കേട്ട് രക്ഷയ്‌ക്കെത്തി അധ്യാപകര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 10:20 PM  |  

Last Updated: 24th November 2021 10:20 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

ജയ്പൂര്‍: സൗഹൃദാഭ്യര്‍ഥന നിരസിച്ചതിന് 17കാരിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് പ്ലസ്ടു വിദ്യാര്‍ഥി. ഇടവേള സമയത്ത് സ്‌കൂളിലെ ക്ലാസില്‍ 17കാരി ഇരിക്കുമ്പോഴായിരുന്നു ആക്രമണം.

രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ സ്‌കൂളിലെ ജീവനക്കാരും അധ്യാപകരും രക്ഷയ്ക്ക് എത്തുകയായിരുന്നു. പ്ലസ് ടു വിദ്യാര്‍ഥി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ദിവസങ്ങളോളം ശല്യം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. സൗഹൃദാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ആളുകള്‍ ഓടിക്കൂടുന്നതിന് മുന്‍പ് വിദ്യാര്‍ഥി ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ ആക്രമിക്കാന്‍ വിദ്യാര്‍ഥി കാത്തുനില്‍ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.