സഹപ്രവര്‍ത്തകര്‍ മലദ്വാരത്തിലൂടെ കാറ്റടിച്ചു കയറ്റി; തൊഴിലാളിക്ക് ദാരുണാന്ത്യം

പശ്ചിമ ബംഗാളില്‍ സഹപ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് മലദ്വാരത്തിലൂടെ കാറ്റടിച്ച് കയറ്റിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ തൊഴിലാളി മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സഹപ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് മലദ്വാരത്തിലൂടെ കാറ്റടിച്ച് കയറ്റിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ തൊഴിലാളി മരിച്ചു. കഴിഞ്ഞ പത്തുദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മില്ലിലെ തൊഴിലാളിയായ റഹ്മത്ത് അലിയാണ് മരിച്ചത്. സഹപ്രവര്‍ത്തകര്‍ തമാശയ്ക്ക്് ചെയ്തതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നവംബര്‍ 16ന് ഹൂഗ്ലി ജില്ലയില്‍ നോര്‍ത്ത് ബ്രൂക്ക് ജൂട്ട് മില്ലിലാണ് സംഭവം. റഹ്മത്ത് അലി രാത്രി ഡ്യൂട്ടി ചെയ്യുന്നതിനിടെ, സഹപ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് മലദ്വാരത്തിലൂടെ കാറ്റടിച്ച് കയറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ചെറുക്കാന്‍ റഹ്മത്ത് അലി ശ്രമിച്ചുവെങ്കിലും സഹപ്രവര്‍ത്തകര്‍ പിന്തിരിയാന്‍ തയ്യാറായില്ല. 

ആക്രമണത്തിന് പിന്നാലെ ആരോഗ്യനില വഷളായ റഹ്മത്ത് അലിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ദിവസങ്ങളോളം ചികിത്സയില്‍ കഴിയവേയാണ് മരണം. കരളിന് തകരാര്‍ സംഭവിച്ചതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com