ബംഗളൂരുവില്‍ വീണ്ടും ഉഗ്രശബ്ദവും പ്രകമ്പനവും, കാരണം അജ്ഞാതം

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അനുഭവപ്പെട്ട ഉഗ്രശബ്ദത്തിൽ ബെംഗളൂരു നഗരം ഞെട്ടി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


ബെംഗളൂരു: ജൂലൈയിൽ ഉണ്ടായത് പോലെ വീണ്ടും ബം​ഗളൂരു ന​ഗരത്തിൽ സ്ഫോടന സമാനമായ ശബ്ദം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അനുഭവപ്പെട്ട ഉഗ്രശബ്ദത്തിൽ ബെംഗളൂരു നഗരം ഞെട്ടി. 

ഹെമിംഗപുര, കെങ്കേരി, ജ്ഞാനഭാരതി, രാജരാജേശ്വരി നഗർ, കഗ്ഗലിപുര തുടങ്ങിയ പ്രദേശങ്ങളിലാണ് വൻ ശബ്ദം കേട്ടത്. കെട്ടിടങ്ങളിലെ ജനൽപാളികളിൾ ഉൾപ്പെടെ ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. എന്നാൽ ഭൂചലനം അല്ല ഇതെന്നാണ് അധികൃതരുടെ പ്രതികരണം. 

ഭൂചലനം ഉണ്ടായിട്ടില്ലെന്ന് കർണാടക ദുരന്ത നിവാരണ കേന്ദ്രം വ്യക്തമാക്കി. ഈ സമയം സ്ഫോടനം ഉണ്ടായിട്ടില്ലെന്ന് പൊലീസും അറിയിച്ചു. 2020 മേയിലും സമാന രീതിയിൽ പ്രകമ്പന ശബ്ദം വന്നിരുന്നു. ശബ്ദവേഗത്തെ മറികടന്ന് സൂപ്പർ സോണിക് യുദ്ധവിമാനങ്ങൾ പറക്കുമ്പോൾ വായുവിലുണ്ടാകുന്ന തരംഗ വിസ്ഫോടനം ആണ് ഈ ശബ്ദത്തിന് പിന്നിൽ എന്നാണ് അന്ന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com