രാജ്യാന്തര വിമാനത്താവള നിർമാണം; പറഞ്ഞ സമയത്ത് പണി തീർക്കണം; ഇല്ലെങ്കിൽ ദിവസവും പത്ത് ലക്ഷം പിഴ!

രാജ്യാന്തര വിമാനത്താവള നിർമാണം; പറഞ്ഞ സമയത്ത് പണി തീർക്കണം; ഇല്ലെങ്കിൽ ദിവസവും പത്ത് ലക്ഷം പിഴ!
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ലഖ്നൗ: വിമാനത്താവളത്തിന്റെ പണി കൃത്യ സമയത്ത് പൂർത്തിയാക്കിയില്ലെങ്കിൽ കരാർ കമ്പനിയെ പിഴയായി കാത്തിരിക്കുന്നത് ഭീമമായ തുക. ഉത്തർപ്രദേശിലെ ജേവാറിൽ നിർമിക്കുന്ന നോയിഡ രാജ്യാന്തര വിമാനത്താവളത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട കരാറിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

പണി കൃത്യ സമയത്ത് പൂർത്തിയാക്കിയില്ലെങ്കിൽ വൈകുന്ന ഓരോ ദിവസവും 10 ലക്ഷം രൂപ കരാർ കമ്പനി പിഴ നൽകണം. 2024 സെപ്റ്റംബർ 29ന് പണി പൂർത്തിയാക്കി നൽകുണമെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്.

ഈ സമയത്തിനുള്ളിൽ കരാർ കമ്പനി നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ വൈകുന്ന ഓരോ ദിവസവും കെട്ടിവച്ച ബാങ്ക് ഗ്യാരന്റിയുടെ 0.1 ശതമാനം നൽകാൻ കമ്പനി ബാധ്യസ്ഥരാകുമെന്ന് കരാറിൽ പറയുന്നു. കരാറുകാരായ സൂറിച്ച് എജിയും യുപി സർക്കാരും തമ്മിൽ ഇതുസംബന്ധിച്ച കരാറിൽ ഒപ്പിട്ടു. 100 കോടി രൂപയാണ് ബാങ്ക് ഗ്യാരന്റിയായി കമ്പനി നിക്ഷേപിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com