രേഖകള്‍ ചോദിച്ച ട്രാഫിക് കോണ്‍സ്റ്റബിളിനെ റാഞ്ചി കാര്‍ പറപറന്നു; പത്തു കിലോമീറ്റര്‍ അപ്പുറം ഇറക്കിവിട്ടു; അറസ്റ്റ്

ഇയാളുടെ വാഹനവും കണ്ടുകെട്ടി. ഇത് മോഷ്ടിച്ചതാണെന്നു വ്യക്തമായിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നോയിഡ: വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ റാഞ്ചി ഓടിച്ചുപോയ വാഹനത്തിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. ഇയാളുടെ വാഹനവും കണ്ടുകെട്ടി. ഇത് മോഷ്ടിച്ചതാണെന്നു വ്യക്തമായിട്ടുണ്ട്.

ഞായറാഴ്ച രാവിലെ സൂരജ്പുരില്‍ വാഹന പരിശോധന നടത്തുകയായിരുന്ന ട്രാഫിക് കോണ്‍സ്റ്റബിളില്‍ വീരേന്ദ്ര സിങ്ങിനെയാണ്, സച്ചിന്‍ റാവല്‍ എന്നയാള്‍ വണ്ടിയില്‍ കയറ്റി ഓടിച്ചുപോയത്. രേഖകള്‍ പരിശോധനയ്ക്കായി വണ്ടി നിര്‍ത്തിയപ്പോള്‍ മൊബൈല്‍ ഫോണിലാണ് വിവരങ്ങളെന്നും ഇതു കാണാന്‍ വണ്ടിയിലേക്കു കയറാന്‍ റാവല്‍ ആവശ്യപ്പെടുകയായിരുന്നു. വീരേന്ദ്ര സിങ് വണ്ടിയിലേക്കു കയറിയപ്പോള്‍ ഡോര്‍ ലോക്ക് ചെയ്ത റാവല്‍ അതിവേഗം ഓടിച്ചുപോവുകയായിരുന്നു.

പത്തു കിലോമീറ്റര്‍ അപ്പുറത്ത് പൊലീസ് പോസ്റ്റിനു സമീപം കോണ്‍സ്റ്റബിളിനെ ഇറക്കിവിട്ട റാവല്‍ കാറുമായി കടന്നു. ഗുഡ്ഗാവിലെ ഷോറൂമില്‍നിന്ന് മോഷ്ടിച്ച സ്വിഫ്റ്റ് ഡിസൈറാണ് ഇയാള്‍ ഓടിച്ചതെന്നു പൊലീസ് കണ്ടെത്തി. ടെസ്റ്റ് ഡ്രൈവിനെന്ന പേരില്‍ എത്തിയാണ് കാറുമായി കടന്നത്. പിന്നീട് ഇതിനു വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുകയായിരുന്നു.

സച്ചിന്‍ റാവിനെതിരെ തട്ടിക്കൊണ്ടുപോവല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കു കേസെടുത്തു. ഇയാളെ വൈകിട്ടോടെ പിടികൂടിയതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com