അമിത് ഷാ ഇന്ന് ജമ്മു കശ്മീരില്‍, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കും

മൂന്ന് ദിവസം നീളുന്നതാണ് സന്ദർശനം. സുരക്ഷാ-വികസന വിഷയങ്ങൾ സംബന്ധിച്ച വിവിധ യോഗങ്ങളിലാകും അമിത്ഷാ പങ്കെടുക്കുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡൽഹി: ജമ്മു കശ്മീർ സന്ദർശനത്തിന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ശ്രീനഗറിൽ എത്തും. മൂന്ന് ദിവസം നീളുന്നതാണ് സന്ദർശനം. സുരക്ഷാ-വികസന വിഷയങ്ങൾ സംബന്ധിച്ച വിവിധ യോഗങ്ങളിലാകും അമിത്ഷാ പങ്കെടുക്കുക. 

370ാം വകുപ്പ് പിൻവലിച്ചതിന് ശേഷം ആദ്യമായിയാണ് ജമ്മു കശ്മീരിൽ അമിത് ഷാ എത്തുന്നത്. കശ്മീർ സന്ദർശനത്തിൽ ഗുപ്കർ റോഡിലെ രാജ്ഭവനിലാണ് മുന്ന് ദിവസവും ആഭ്യന്തരമന്ത്രി താമസിക്കുക. ഇതേ തുടർന്ന് രാജ്ഭവന് 20 കിലോമീറ്റർ ചുറ്റളവിൽ കനത്ത സുരക്ഷയാണ് സംയുക്ത സേന ഒരുക്കിയിരിക്കുന്നത്.  ശ്രീനഗറിൽ നിന്ന് ഷാർജയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും. 

കശ്മീരില്‍ സുരക്ഷ ശക്തമാക്കി 

ആഭ്യന്തര മന്ത്രി സന്ദർശനം നടത്തുന്ന ജവഹർ നഗറിലും സുരക്ഷ ശക്തമാക്കി. കൂടുതൽ അർധസൈനിക സേനയെ മേഖലയിൽ വിന്യസിച്ചു. ഷാർപ്പ് ഷൂട്ടർമാരെയും സ്നൈപ്പർമാരെയും നിയോഗിച്ചതിനൊപ്പം ഡ്രോൺ നിരീക്ഷണ സംവിധാനങ്ങളും എർപ്പെടുത്തി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ കശ്മീരിൽ സാധാരണക്കാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ സന്ദർശനം. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ആഭ്യന്തര മന്ത്രി സന്ദർശിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com