ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

നാണമില്ലേ?, കാറില്‍ മറ്റൊരു സ്ത്രീക്കൊപ്പം; നടുറോഡില്‍ അച്ഛനെ പൊതിരെ തല്ലി പെണ്‍മക്കള്‍

വിവാഹേതരബന്ധം ആരോപിച്ച് അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച് പെണ്‍മക്കള്‍
Published on

ജയ്പൂര്‍: വിവാഹേതരബന്ധം ആരോപിച്ച് അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച് പെണ്‍മക്കള്‍. അച്ഛനെ രണ്ടു പെണ്‍മക്കള്‍ ചേര്‍ന്ന് തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

രാജസ്ഥാനിലെ ഭില്‍വാല ജില്ലയിലാണ് സംഭവം. കാറില്‍ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം സഞ്ചരിച്ചതാണ് പ്രകോപനത്തിന് കാരണം. നടുറോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി അച്ഛനെ രണ്ടു പെണ്‍മക്കള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കാറില്‍ കൂടെ സഞ്ചരിച്ചിരുന്ന സ്ത്രീയും മര്‍ദ്ദനത്തിന് ഇരയായി. രണ്ടു പെണ്‍മക്കള്‍ ഉള്ളപ്പോള്‍ മറ്റൊരു സ്ത്രീയുമായി ബന്ധം തുടരാന്‍ നാണമില്ലേ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തിന് പിന്നാലെ പെണ്‍മക്കള്‍ പ്രദേശത്ത് നിന്ന് കടന്നുകളഞ്ഞു. 

അച്ഛനു മറ്റൊരു സ്ത്രീയുമായുള്ള ബന്ധം തങ്ങളുടെ കുടുംബജീവിതത്തെ ബാധിച്ചതായി പെണ്‍മക്കള്‍ ആരോപിക്കുന്നു. തങ്ങളുടെ അമ്മ ഏറെ യാതനകള്‍ അനുഭവിക്കുന്നതായും മക്കള്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com