അമ്മ കയറില്‍ തൂങ്ങി ആടുന്നു;  പൊലീസ് എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് 8 വയസുകാരന്‍; യുവതിയുടെ ജീവന്‍ രക്ഷപ്പെടുത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2022 08:20 PM  |  

Last Updated: 01st April 2022 08:21 PM  |   A+A-   |  

8-year-old saves mother's life by dialling emergency number

പ്രതീകാത്മക ചിത്രം

 

കൈതാല്‍; പൊലീസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 112ല്‍ വിളിച്ച് എട്ടുവയസുകാരന്‍ അമ്മയുടെ ജീവന്‍ രക്ഷിച്ചു. അമ്മ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നത് കണ്ടതിന് പിന്നാലെ മകന്‍ പൊലീസ് ഹെല്‍പ്പ് ലൈനില്‍ വിളിക്കുകയായിരുന്നു. ഹരിയാനയിലെ കൈതാല്‍ ജില്ലയിലാണ് സംഭവം.

നമ്പറില്‍ വിളിയെത്തിയിന് പിന്നാലെ പൊലീസ് സംഘം നിമിഷങ്ങള്‍ക്കകം വീട്ടിലെത്തി യുവതിയെ രക്ഷിച്ചു. കുട്ടിയുടെ ഇടപെടലിനെ പൊലീസ് അഭിനന്ദിച്ചു. കുട്ടിക്ക് പൊലീസ് പാരിതോഷികവും പ്രശംസാ പത്രവും നല്‍കി.

കൃത്യസമയത്ത് എത്തി യുവതിയുടെ ജീവന്‍ രക്ഷിച്ച പൊലീസിനെ ബന്ധുക്കളും നാട്ടുകാരും നന്ദി അറിയിക്കുകയും ചെയ്തു.