ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസിലെ വിവാദ 'സാക്ഷി' പ്രഭാകര്‍ സെയില്‍ അന്തരിച്ചു

കേസന്വേഷിച്ച നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ സാക്ഷിയാണ് പ്രഭാകര്‍ സെയില്‍
പ്രഭാകര്‍ സെയില്‍, ആര്യന്‍ ഖാന്‍/ ഫയല്‍
പ്രഭാകര്‍ സെയില്‍, ആര്യന്‍ ഖാന്‍/ ഫയല്‍

മുംബൈ: സിനിമാതാരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസിലെ സാക്ഷി പ്രഭാകര്‍ സെയില്‍ (36) അന്തരിച്ചു. മാഹുല്‍ ഏരിയയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. കേസന്വേഷിച്ച നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ സാക്ഷിയാണ് പ്രഭാകര്‍ സെയില്‍. 

ആര്യന്‍ ഖാനോടൊപ്പമുള്ള സെല്‍ഫിയിലൂടെ വൈറലായ സ്വകാര്യ കുറ്റാന്വേഷകന്‍ കെ പി ഗോസവിയുടെ അംഗരക്ഷകനാണ് താനെന്നാണ് പ്രഭാകര്‍ സെയില്‍ അവകാശപ്പെട്ടിരുന്നത്. ആര്യനെ വച്ച് ഷാറുഖുമായി വിലപേശുന്നതിനെ കുറിച്ച് സാം ഡിസൂസ എന്നയാളുമായി ഗോസവി സംസാരിക്കുന്നത് കേട്ടുവെന്ന് സെയില്‍ പറഞ്ഞത് വിവാദമായിരുന്നു. 

പിന്നീട് എൻസിബിക്കെതിരെ തിരിഞ്ഞ പ്രഭാകർ, കേസിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീര്‍ വാംഖഡെയ്‌ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആര്യന്‍ഖാനെ അറസ്റ്റ് ചെയ്തത് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ വേണ്ടിയായിരുന്നു എന്നായിരുന്നു ആരോപണം. ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിറ്റേന്ന് ഗോവാസിക്ക് 50 ലക്ഷം രൂപ കിട്ടിയെന്നും പ്രഭാകര്‍ ആരോപിച്ചിരുന്നു. 

വിവാദമായ ലഹരി മരുന്ന് കേസിൽ ആര്യൻഖാനെതിരെ തെളിവുകളൊന്നും ഇല്ലെന്നായിരുന്നു നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ 
പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.  ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ ഐപിഎസിന്‍റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്‍റെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com