ആന്ധ്രാപ്രദേശിൽ 13 പുതിയ ജില്ലകൾ; നാളെ ഉദ്ഘാടനം

സംസ്ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 26 ആകും
ജഗൻ മോഹൻ റെഡ്ഡി
ജഗൻ മോഹൻ റെഡ്ഡി

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ 13 പുതിയ ജില്ലകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നാളെ നിർവഹിക്കും. 13 പുതിയ ജില്ലകൾ കൂടി വരുന്നതോടെ സംസ്ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 26 ആകും. 

ജില്ലകളെ 26 ആക്കി പുനഃസംഘടിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ വിജ്ഞാപനവും ഉടൻ പുറത്തിറക്കിയേക്കും. പുതിയ ജില്ലകൾ രൂപീകരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. മന്യം, അല്ലൂരി സീതാരാമ രാജു, അനകപള്ളി, കാക്കിനട, കോന സീമ, എലുരു, എൻടിആർ ഡിസ്ട്രികിട്, ബപാട്ല, പൽനാട്, നന്ദ്യാൽ, ശ്രീ സത്യസായി, അണ്ണാമയ്യ, ശ്രീബാലാജി എന്നിവയാണ് പുതിയതായി രൂപീകരിച്ച ജില്ലകൾ. 

മുഖ്യമന്ത്രിയുടെ കീഴിലുള്ള നാല് സബ്കമ്മറ്റികൾക്കാണ് ജില്ലാ രൂപീകണവുമായി ബന്ധപ്പെട്ട ചുമതലകൾ നൽകിയിരിക്കുന്നത്. 2014 ജൂൺ രണ്ടിന് തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിങ്ങനെ രണ്ടു സംസ്ഥാനങ്ങളാക്കി മാറ്റിയതോടെ 13 ജില്ലകളാണ് ഇപ്പോൾ ആന്ധ്രാപ്രദേശിലുള്ളത്. പുതിയ തീരുമാനത്തോടെ സംസ്ഥാനത്തെ ആകെ ജില്ലകൾ 26 ആയി മാറും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com