കറന്റ് ഇല്ല; മൊബൈല്‍ വെളിച്ചത്തില്‍ യുവതിയുടെ പ്രസവം

എന്‍ടിആര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.
യുവതിയും കുഞ്ഞും
യുവതിയും കുഞ്ഞും

വിശാഖപട്ടണം: സര്‍ക്കാര്‍ ആശുപത്രിയില്‍ യുവതി പ്രസവിച്ചത് മെഴുകുതിരിയുടെയും മൊബൈലിന്റെയും വെളിച്ചത്തില്‍. ആന്ധ്രാപ്രദേശിലെ നാര്‍സിപട്ടണത്തിലാണ് സംഭവം. വൈദ്യുതി മുടങ്ങിയതും ആശുപത്രിയിലെ ജനറേറ്ററിന്റെ തകരാറും കാരണമാണ് പ്രതിസന്ധിയായത്. ഇതോടെ ഡോക്ടര്‍ മെഴുകുതിരിയും മൊബൈല്‍ഫോണ്‍ വെളിച്ചവും ഉപയോഗിച്ച് യുവതിയുടെ പ്രസവപരിചരണം നടത്തുകയായിരുന്നു.

എന്‍ടിആര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാര്‍ക്കും നഴ്‌സിനും മറ്റ് വഴികളില്ലാതെ വന്നപ്പോള്‍ യുവതിയുടെ ബന്ധുക്കളോട് ലൈറ്റ് ക്രമീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മെഴുകുതിരി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതായും സെല്‍ഫോണുകളിലെ ലൈറ്റുകളും ടോര്‍ച്ചിലെ വെളിച്ചവും ക്രമീകരിക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 

ഭാര്യയുടെ സുരക്ഷിത്വത്തില്‍ ആശങ്കയണ്ടായിരുന്നതായും ഭാഗ്യം കൊണ്ട് സങ്കീര്‍ണതകളൊന്നുമില്ലാതെ അവള്‍ക്ക് പ്രസവിക്കാന്‍ കഴിഞ്ഞെന്നും ഭര്‍ത്താവ് പറഞ്ഞു. പ്രസവസമയത്ത് ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണിക്കൂറുകളോളം ആശുപത്രിയില്‍ വൈദ്യുതി നിലച്ചതോടെ നരകയാതന അനുഭവിക്കുകയായിരുന്നെന്ന് മറ്റ് രോഗികളും പറയുന്നു. മൂന്ന് ദിവസമായി ആശുപത്രിയിലെ കുടിവെള്ള പ്ലാന്റ് പ്രവര്‍ത്തനക്ഷമമല്ല. രോഗികളുടെ സഹായികള്‍ വീടുകളില്‍ നിന്ന് കുപ്പിവെള്ളം കൊണ്ടുവന്നാണ് ഉപയോഗിക്കുന്നതെന്നും രോഗികള്‍ പറയുന്നു. 

ടോര്‍ച്ചിന്റെയും സെല്‍ഫോണിന്റയും മെഴുകുതിരിയുടെയും വെട്ടത്തില്‍ പ്രസവം നടത്തേണ്ടിവന്നുവെന്ന് ആശുപത്രി സൂപ്രണ്ട് സമ്മതിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. ആശുപത്രിയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. അതിനാല്‍ മറ്റ് വഴികള്‍ ഇല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.


ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com