കോവിഡിന്റെ പുതിയ വകഭേദം എക്‌സ്ഇ ഗുജറാത്തില്‍; സ്ഥിരീകരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th April 2022 12:09 PM |
Last Updated: 09th April 2022 12:09 PM | A+A A- |

ഫയല്‍ ചിത്രം
അഹമ്മദാബാദ്: കോവിഡിന്റെ പുതിയ ഉപവകഭേദമായ എക്‌സ്ഇ ഗുജറാത്തില്‍ സ്ഥിരീകരിച്ചു. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.
ജീനോം സീക്വന്‍സിങ്ങിലൂടെയാണ് എക്‌സ്ഇ വകഭേദത്തെ തിരിച്ചറിഞ്ഞത്. ഒമൈക്രോണിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച രോഗിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മുംബൈയില്‍നിന്ന് വഡോദരയില്‍ എത്തിയ ആളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.
നേരത്തെ മഹാരാഷ്ട്രയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷേധിക്കുകയായിരുന്നു. രോഗിയുടെ സാംപിളില്‍ നടത്തിയ ജീനോം സീക്വന്‍സിങ്ങില്‍ എക്‌സ്.ഇ വകഭേദം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഇന്ത്യന്‍ സാര്‍സ് കോവിഡ് 2 ജീനോമിക് കണ്‍സോഷ്യം വ്യക്തമാക്കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
18 വയസ്സ് തികഞ്ഞവര്‍ക്ക് നാളെ മുതല്‍ കരുതല്‍ ഡോസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ