ഏഴ് കിലോമീറ്റർ ദൂരെ നിന്ന് തൊടുത്താലും ലക്ഷ്യ ഭേ​ദിക്കും; 'ഹെലിന'യുടെ മിസൈൽ പരീക്ഷണം വീണ്ടും വിജയം 

അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ നിന്നാണ് ഹെലിന വിക്ഷേപിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ 'ഹെലിന'യുടെ പരീക്ഷണം വിജയം. അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ(എഎൽഎച്ച്) നിന്നാണ് ഹെലിന വിക്ഷേപിച്ചത്. രാജസ്ഥാനിലെ പൊക്രാൻ ഫയറിങ് റെയ്ഞ്ചിൽ നിന്നാണ് പരീക്ഷണം നടത്തിയത്. ഡിആർഡിഒയിലെ മുതിർന്ന ശാസ്ത്രജ്ഞരും മുതിർന്ന കരസേന ഉദ്യോഗസ്ഥരും സാക്ഷ്യം വഹിച്ചു.

കൃത്രിമമായി നിർമ്മിച്ച യുദ്ധടാങ്കിനെ ലക്ഷ്യമാക്കിയാണ് മിസൈൽ വിക്ഷേപിച്ചത്. ഏഴ് കിലോമീറ്റർ ദൂരത്തിൽ വരെ പ്രഹരമേൽപിക്കാൻ ശക്തിയുണ്ടെന്നതാണ് ഹെലിനയുടെ സവിശേഷത. പകൽ, രാത്രി വ്യത്യാസമില്ലാതെ ഈ മിസൈൽ പ്രയോഗിക്കാൻ കഴിയും.പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 

ലോക്ക് ഓൺ ബിഫോർ ലോഞ്ച് മോഡിൽ പ്രവർത്തിക്കുന്ന ഇൻഫ്രാറെഡ് ഇമേജിങ് സീക്കർ ആണ് മിസൈലിനെ നയിക്കുന്നത്. ലോകത്തിലെ ഏറ്റവും അത്യാധുനിക ടാങ്ക് വേധ ആയുധങ്ങളിൽ ഒന്നാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com