ഇനി ലഞ്ച് ബ്രേക്ക് അരമണിക്കൂര്‍ മാത്രം; സര്‍ക്കാര്‍ ഓഫീസുകളിലെ ഇടവേള വെട്ടിച്ചുരുക്കി, പുതിയ നടപടിയുമായി യുപി സര്‍ക്കാര്‍

ഓഫീസുകളുടെ സേവനത്തെ ബാധിക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥര്‍ ഉച്ചഭക്ഷണ ഇടവേള വളരെ അധികം സമയത്തേക്ക് എടുക്കുന്നതായി തനിക്ക് പരാതി ലഭിച്ചെന്ന്  മുഖ്യമന്ത്രി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ലഖ്‌നൗ: സര്‍ക്കാര്‍ ജീവനക്കാരുടെ ഉച്ചഭക്ഷണ ഇടവേള അരമണിക്കൂറായി വെട്ടിച്ചുരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുതിയ തീരുമാനം അറിയിച്ചത്.

ഓഫീസുകളുടെ സേവനത്തെ ബാധിക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥര്‍ ഉച്ചഭക്ഷണ ഇടവേള വളരെ അധികം സമയത്തേക്ക് എടുക്കുന്നതായി തനിക്ക് പരാതി ലഭിച്ചെന്ന് ആദിത്യനാഥ് പറഞ്ഞു. 

അരമണിക്കൂറില്‍ കൂടുതല്‍ ലഞ്ച് ബ്രേക്ക് നീണ്ടു പോകരുത് എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഉത്തര്‍പ്രദേശില്‍ 1.30ന് ലഞ്ച് ബ്രേക്കിന് പോകുന്ന പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തിരികെയെത്തുന്നത് 3.30നും നാലുമണിക്കും ഒക്കെയാണെന്ന്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും ഇത്തരത്തിലാണ് പെരുമാറുന്നത്. ഈ പതിവ് മാറ്റി സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് യുപി സര്‍ക്കാരിന്റെ പുിതിയ നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com