പദ്ധതി വികസനത്തിന് പബ്ലിക് ഹിയറിങ് വേണ്ട; പരിസ്ഥിതി ചട്ടങ്ങളില്‍ ഇളവുമായി കേന്ദ്രം

പദ്ധതികളുടെ നാല്‍പ്പതു ശതമാനം വരെയുള്ള വികസനത്തിന് പബ്ലിക് ഹിയറിങ് ഒഴിവാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  നിലവിലുള്ള പദ്ധതികള്‍ നാല്‍പ്പതു ശതമാനം വരെ വികസിപ്പിക്കുന്നതില്‍, പരിസ്ഥിതി ആഘാത വിലയിരുത്തലിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിങ് നടത്തേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അഞ്ചു ശതമാനത്തിനു മുകളില്‍ വികസന പ്രവര്‍ത്തനം നടത്തുന്ന എല്ലാ പ്രൊജക്ടുകളിലും പൊതുജനങ്ങളുടെ അഭിപ്രായം ആരായണമെന്ന നിലവിലെ ചട്ടം ഒഴിവാക്കിക്കൊണ്ടാണ്, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്.

പദ്ധതികളുടെ നാല്‍പ്പതു ശതമാനം വരെയുള്ള വികസനത്തിന് പബ്ലിക് ഹിയറിങ് ഒഴിവാക്കി കേന്ദ്രം ഓഫിസ് മെമ്മോറാണ്ടം ഇറക്കിയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഖനികളുടെ പാട്ട പ്രദേശം വര്‍ധിപ്പിക്കല്‍, ആധുനികവത്കരണം, തുറമുഖങ്ങളുടെ കാര്‍ഗോ ഹാന്‍ഡ്‌ലിങ് കപ്പാസിറ്റി, റോഡ് വികസനം തുടങ്ങിയവയ്ക്കും പബ്ലിക് ഹിയറിങ് ഒഴിവാക്കിയിട്ടുണ്ട്. നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമാണ്, മാറ്റങ്ങളെന്ന് ഇക്കഴിഞ്ഞ പതിനൊന്നിന് ഇറക്കിയ ഓഫിസ് മെമ്മോറാണ്ടത്തില്‍ പറയുന്നു.

കല്‍ക്കരി ഖനികള്‍ 40 ശതമാനം വരെ വികസിപ്പിക്കുന്നതിന് 2017ല്‍ തന്നെ പബ്ലിക് ഹിയറിങ് ഒഴിവാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഇരുമ്പ്, മാംഗനീസ്, ബോക്‌സൈറ്റ്, ലൈംസ്‌റ്റോണ്‍ ഖനികളുടെ 20 ശമതാനം വികസനത്തിന് പബ്ലിക് ഹിയറിങ് ഒഴിവാക്കി 2021ല്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഉത്തരവെന്ന് മ്ന്ത്രാലയം വിശദീകരിക്കുന്നു.

്അതേസമയം മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തുവന്നു. പരിസ്ഥിതി ആഘാത വിലയിരുത്തലിന്റെ ച്ട്ടങ്ങള്‍ ഇപ്പോള്‍ തന്നെ കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീര്‍പ്പാവും മുമ്പു തന്നെ ഓഫിസ് മെമ്മോറാണ്ടത്തിലൂടെ നിര്‍ദേശത്തില്‍ നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അവര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com