ബംഗളൂരു: കരാറുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ കര്‍ണാടക ഗ്രാമവികസന വകുപ്പ് മന്ത്രി കെ എസ് ഈശ്വരപ്പ രാജിവെച്ചു. ബംഗളൂരുവിലെത്തി ഈശ്വരപ്പ മുഖ്യമന്ത്രി ബസവരാജ ബൊമ്മെയ്ക്ക് രാജിക്കത്ത് കൈമാറി. വെള്ളിയാഴ്ച വൈകുന്നേരമാണ് സ്വന്തം മണ്ഡലമായ ശിവമോഗയില്‍നിന്ന് തലസ്ഥാനത്തേക്ക് ഈശ്വരപ്പ പുറപ്പെട്ടത്.
െ
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കും തന്റെ നന്മ ആഗ്രഹിക്കുന്നവര്‍ക്കും യാതൊരു പ്രശ്‌നവും ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഈശ്വരപ്പ പറഞ്ഞു. ആരോപണമുക്തനായി മടങ്ങിവരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബെലഗാവിയിലെ കരാറുകാരന്‍ സന്തോഷ് പാട്ടീൽ ആണ് തന്റെ മരണത്തിന് ഉത്തരവാദി മന്ത്രി ഈശ്വരപ്പയാണെന്ന് കാണിച്ച് കുറിപ്പെഴുതിവെച്ച് ജീവനൊടുക്കിയത്. ബിജെപി നേതാവും ഹിന്ദു യുവവാഹിനി ദേശീയ സെക്രട്ടറിയുമായിരുന്നു സന്തോഷ്. ഉഡുപ്പിയിലെ ലോഡ്ജില്‍ ചൊവ്വാഴ്ച രാവിലെയാണ് സന്തോഷിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഈശ്വരപ്പയുടെ മണ്ഡലത്തില്‍ നടത്തിയ നാലുകോടി രൂപയുടെ റോഡ് പ്രവൃത്തിയില്‍ തുകയുടെ 40 ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടതായാണ് സന്തോഷ് ഈശ്വരപ്പയ്‌ക്കെതിരേ ആരോപണമുന്നയിച്ചിരുന്നത്.മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി ഈശ്വരപ്പയുടെ പേരില്‍ പൊലീസ് കേസെടുത്തിരുന്നു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
