ജോലി ചെയ്തുകൊണ്ടിരിക്കെ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ചു; റൂമിന് തീപിടിച്ചു, പൊള്ളലേറ്റ 23കാരി ഗുരുതരാവസ്ഥയില്‍

എപ്പോഴത്തേയും പോലെ രാവിലെ എട്ടുമണിക്ക് മകള്‍ ജോലിക്ക് ഇരുന്നതായിരുന്നു എന്ന് മാതാപിതാക്കള്‍ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കടപ്പ: ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് റൂമിന് തീപിടിച്ച് 23കാരിക്ക് ഗുരുതര പരിക്ക്. എണ്‍പത് ശതമാനം പൊള്ളലേറ്റ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ല മേകവരിപ്പള്ളി ഗ്രാമത്തിലാണ് സംഭവം. 

ബെംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാജിക് സൊലൂഷന്‍സ് എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന സുമലതയ്ക്കാണ് അപകടം നടന്നത്. കോവിഡ് 19നെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുമാസമായി സുമലത വര്‍ക്ക് ഫ്രം ഹോം ആയിരുന്നു. 

എപ്പോഴത്തേയും പോലെ രാവിലെ എട്ടുമണിക്ക് മകള്‍ ജോലിക്ക് ഇരുന്നതായിരുന്നു എന്ന് മാതാപിതാക്കള്‍ പറയുന്നു. ജോലി ചെയ്തുകൊണ്ടിരിക്കെ ലാപ്‌ടോപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. റൂമില്‍ നിന്ന പുക ഉയരുന്നത് ശ്രദ്ധിച്ച് ഓടിയെത്തയപ്പോള്‍ തീപിടിച്ച കട്ടിലില്‍ മകള്‍ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടതെന്ന് മാതാപിതാക്കള്‍ പറയുന്നു. പിന്നീട് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകടത്തിന് കാരണമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com