പള്ളികളിലെ ഉച്ചഭാഷിണി നിരോധനം; ആദ്യം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടപ്പാക്കട്ടെ;  ശിവസേന 

ബീഹാര്‍, ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അത് ആദ്യം നടപ്പാക്കാനും തന്റെ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിക്കുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ദേശീയനയം കൊണ്ടുവരണമെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യം നടപ്പാക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്.മഹാരാഷ്ട്രയിലെ പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി എംഎന്‍എസ് തലവന്‍ രാജ് താക്കറെ രംഗത്ത് എത്തിയതിന് പിന്നാലെ മഹരാഷ്ട്രയില്‍ ചൂടേറിയ ചര്‍ച്ചാവിഷയമായിരുന്നു.  ഇതിന് പിന്നാലെയാണ് ശിവസേനാ നേതാവിന്റെ പ്രതികരണം.

ഉച്ചഭാഷിണികളുടെ ഉപയോഗം സംബന്ധിച്ച് ദേശീയ നയം രൂപീകരിക്കാനും ബീഹാര്‍, ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അത് ആദ്യം നടപ്പാക്കാനും തന്റെ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. രാജ്യത്തെ നിയമം മഹാരാഷ്ട്രയും പിന്തുടരമെന്ന് ആദ്ദേഹം പറഞ്ഞു

ഗുജറാത്തിലും ഉത്തര്‍പ്രദേശിലും ഇതുവരെ ഉച്ചഭാഷിണി നീക്കം ചെയ്തിട്ടില്ല. ഇക്കാര്യത്തിില്‍ ഒരു ദേശീയയം കൊണ്ടുവരിക. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ അത് കര്‍ശനമായി നടപ്പിലാക്കുക- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com