രോഗി മരിച്ചെന്ന കാരണത്താല്‍ മാത്രം മെഡിക്കല്‍ അശ്രദ്ധയുടെ പേരില്‍ ഡോക്ടറെ കുറ്റക്കാരനാക്കാനാവില്ല: സുപ്രീംകോടതി 

ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് തന്റെ ഭർത്താവ് മരിച്ചതെന്ന് ആരോപിച്ച് ഭാര്യ സുപ്രീംകോടിയെ സമീപിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: രോഗിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല എന്ന കാരണത്താൽ മാത്രം മെഡിക്കൽ അശ്രദ്ധയുടെ പേരിൽ ഡോക്ടറെ ഉത്തരവാദിയാക്കാനാവില്ലെന്ന് സുപ്രീം കോടതി. ആരോ​ഗ്യ പ്രശ്നങ്ങളെല്ലാം മാറി രോ​ഗി സുഖമായി വീട്ടിലേക്ക് മടങ്ങുമെന്ന് ഒരു ഡോക്ടർക്കും ഉറപ്പ് നൽകാൻ കഴിയില്ലെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചത്. 

ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് തന്റെ ഭർത്താവ് മരിച്ചതെന്ന് ആരോപിച്ച് ഭാര്യ സുപ്രീംകോടിയെ സമീപിക്കുകയായിരുന്നു.  ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ​ഹർജി പരി​ഗണിച്ചത്. ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് തന്റെ ഭർത്താവ് മരിച്ചതെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ദേശീയ ഉപഭോക്തൃ കമ്മിഷനെയാണ് നേരത്തെ ഭാര്യ സമീപിച്ചത്. 

എന്നാൽ കമ്മിഷൻ ഈ ആരോപണം തള്ളി. ശസ്ത്രക്രിയാ സമയത്തോ തുടർപരിചരണ വേളയിലോ ഡോക്ടർമാർ അശ്രദ്ധ കാട്ടിയിട്ടില്ലെന്ന കമ്മിഷന്റെ നിഗമനം അപ്പീൽ പരിഗണിക്കവേ അം​ഗീകരിച്ചാണ് സുപ്രീം കോടതി ഹർജി തള്ളിയത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മെഡിക്കൽ അശ്രദ്ധയുടെ ഭാ​ഗമായാണ് അദ്ദേഹം മരിച്ചതെന്ന് കണക്കാക്കാനാവില്ലെന്നാണ് കമ്മിഷൻ വിലയിരുത്തിയത്. 1996 ഫെബ്രുവരി 3നാണ് രോ​ഗി മരിച്ചത്.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com