നവനീതും രവി റാണയും പത്രസമ്മേളനത്തില്‍
നവനീതും രവി റാണയും പത്രസമ്മേളനത്തില്‍

ഉദ്ധവ് താക്കറെയുടെ വീടിന് മുന്നില്‍ ഹനുമാന്‍ ചാലിസ; നവനീത് റാണയ്ക്കും ഭര്‍ത്താവിനും എതിരെ രാജ്യദ്രോഹ കുറ്റം, ജുഡീഷ്യല്‍ കസ്റ്റഡിയില്‍

പള്ളികളിലെ ഉച്ചഭാഷിണികള്‍ നിരോധിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയ്ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് ഇവര്‍ പ്രഖ്യാപിച്ചത്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയ്ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അറസ്റ്റിലായ ലോക്‌സഭ എംപി നവനീത് റാണയ്ക്കും ഭര്‍ത്താവ് രവി റാണ എംഎല്‍എയ്ക്കും എതിരെ രാജ്യദ്രോഹക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി മുംബൈ പൊലീസ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ പതിനാലു ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

കലാപ ശ്രമം നടത്തുകയും മതത്തിന്റെ പേരില്‍ ശത്രുത വര്‍ധിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് രാജ്യദ്രോഹ കുറ്റത്തിലെ സെക്ഷന്‍ 124 എ ചുമത്തിയിരിക്കുന്നത്. പൊലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

പള്ളികളിലെ ഉച്ചഭാഷിണികള്‍ നിരോധിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയ്ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് ഇവര്‍ പ്രഖ്യാപിച്ചത്. പിന്നാലെ, മഹാരാഷ്ട്രയില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവരുടെ വീടിന് നേരെ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. വീടിന് നേരെ കല്ലേറു നടന്നു. മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ നിന്നുള്ള സ്വതന്ത്ര ജനപ്രതിനിധികളാണ് രണ്ടുപേരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com