പരിധിയില്ലാതെ എത്ര വേണമെങ്കിലും കഴിക്കാം, 50 രൂപയ്ക്ക് വീട്ടിലെ ഊണ്; 'സ്‌നേഹം' വിളമ്പി വൃദ്ധ ദമ്പതികള്‍- വീഡിയോ 

മണിപ്പാലിലെ ഹോട്ടല്‍ ഗണേശ് പ്രസാദാണ് ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ തൃപ്തിക്ക് പ്രാധാന്യം നല്‍കി അരനൂറ്റാണ്ട് കാലമായി നിലക്കൊള്ളുന്നത്
അരനൂറ്റാണ്ട് കാലമായി ഹോട്ടല്‍ ബിസിനസ് നടത്തുന്ന ദമ്പതികള്‍
അരനൂറ്റാണ്ട് കാലമായി ഹോട്ടല്‍ ബിസിനസ് നടത്തുന്ന ദമ്പതികള്‍

50 രൂപയ്ക്ക് വീട്ടിലെ ഭക്ഷണം എന്ന് കേള്‍ക്കുമ്പോള്‍ ഒരു പുതുമ തോന്നാന്‍ സാധ്യതയില്ല. എന്നാല്‍ യാതൊരുവിധ പരിധികളുമില്ലാതെ ആവശ്യാനുസരണം ഉച്ചയൂണ് നല്‍കുന്ന വൃദ്ധ ദമ്പതികളെ കുറിച്ച് പറഞ്ഞാലോ, കൗതുകം ഉണര്‍ത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. കര്‍ണാടക സ്വദേശികളായ ദമ്പതികളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ ഹൃദയം കീഴടക്കുന്നത്.

മണിപ്പാലിലെ ഹോട്ടല്‍ ഗണേശ് പ്രസാദാണ് ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ തൃപ്തിക്ക് പ്രാധാന്യം നല്‍കി അരനൂറ്റാണ്ട് കാലമായി നിലക്കൊള്ളുന്നത്. 1951ലാണ് ഇരുവരും ചേര്‍ന്ന് ഹോട്ടല്‍ ആരംഭിച്ചത്. പ്രായമായതൊന്നും ഇവരുടെ സേവനത്തിന് ഒരു കുറവും വരുത്തിയിട്ടില്ല. 50 രൂപയ്ക്കാണ് ഉച്ചയൂണ് നല്‍കുന്നത്. വീട്ടിലെ ഭക്ഷണമാണ് എന്നതിന് പുറമേ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ യഥേഷ്ടം ഭക്ഷണം കഴിക്കാം എന്നതാണ് ഇവിടത്തെ പ്രത്യേകത. വരുന്നവരുടെ തൃപ്തിയിലാണ് ഈ ദമ്പതികള്‍ സന്തോഷം കണ്ടെത്തുന്നത്. 

ഫുഡ് ബ്ലോഗറായ രക്ഷിത് റായ് പങ്കുവെച്ച ഹോട്ടലില്‍ നിന്ന് ലഭിച്ച നവ്യാനുഭവത്തിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. 'ന്യായമായ വിലയ്ക്ക് വീട്ടിലെ ഭക്ഷണം. എല്ലാത്തിനും പുറമേ വയോധികരായ ദമ്പതികളുടെ സ്‌നേഹം. ഇവര്‍ക്ക് നമ്മള്‍ കൂടുതല്‍ സ്‌നേഹം നല്‍കേണ്ടതുണ്ട്. '- രക്ഷിത് റായിയുടെ വാക്കുകള്‍ ഇങ്ങനെ.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com