കോവിഡ് നാലാം തരംഗ ഭീഷണി; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് 

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിനൊപ്പം വാക്‌സിൻ വിതരണവും പ്രധാനമന്ത്രി വിലയിരുത്തും. ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. 

കേന്ദ്ര ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും യോ​ഗത്തിൽ പങ്കെടുക്കും. സംസ്ഥാന തലത്തിലെ ആരോഗ്യ സംവിധാനത്തിലെ മുന്നൊരുക്കങ്ങൾ എന്നിവ പ്രധാനമന്ത്രി വിലയിരുത്തും.

വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകണ്ടേതില്ലെന്ന് ആരോഗ്യ മന്ത്രാലയം

കോവിഡ് കേസുകളിലെ വർധനയെ തുടർന്ന് ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, അടക്കമുള്ള സംസ്ഥാനങ്ങൾ മാസ്‌ക് വീണ്ടും നിർബന്ധമാക്കിയിരുന്നു. എന്നാൽ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകണ്ടേതില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. 

12 വയസിൽ താഴെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാൻ ഡിസിജിഐ അനുമതി നൽകിയ സാഹചര്യത്തിൽ ഇത് സംബന്ധിച്ച സംസ്ഥാനങ്ങളിലെ തയാറെടുപ്പുകളും യോഗത്തിൽ ചർച്ചയാകും. വാക്‌സിനേഷൻ ആരംഭിക്കുന്ന തീയതിയിലും ആരോഗ്യമന്ത്രാലയം തീരുമാനമെടുക്കും. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com