പ്രണയം നിരസിച്ചു, 23കാരിക്ക് നേരെ ആസിഡാക്രമണം; ഗുരുതരാവസ്ഥയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2022 05:29 PM  |  

Last Updated: 28th April 2022 05:29 PM  |   A+A-   |  

acid attack

പ്രതീകാത്മക ചിത്രം

 

ബംഗളൂരു: പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് 23കാരിക്ക് നേരെ ആസിഡാക്രമണം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബംഗളൂരുവില്‍ വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി നാഗേഷിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ജോലി സ്ഥലത്തേക്ക് പോകവേ, യുവതിയെ പിന്തുടര്‍ന്ന് പ്രതി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തന്നെ പ്രണയിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ പിന്നാലെ നടന്ന് നാഗേഷ് നിരന്തരം ശല്യം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. പ്രണയം നിരസിച്ചതോടെ യുവതിയോട് നാഗേഷിന് പക വളരുകയും ആസിഡാക്രമണം നടത്താന്‍ യുവാവ് പദ്ധതിയിടുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

വിവാഹ ഘോഷയാത്രക്കിടെ തെരുവില്‍ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് 'നാഗ നൃത്തം'; അഞ്ചുപേര്‍ അറസ്റ്റില്‍ -വീഡിയോ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ