ക്ലാസ്മുറിയിൽ വിദ്യാർത്ഥിനിക്കൊപ്പം അധ്യാപികയുടെ നൃത്തം, വൈറലായി വിഡിയോ 

കുട്ടികൾക്കൊപ്പം പാട്ടുപാടി നൃത്തം ചെയ്യുന്ന അധ്യാപികയായ മനു ഗുലാത്തിയാണ് വിഡ‍ിയോയിലെ താരം
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
Updated on
1 min read

ചൂരലും തുറിച്ചുനോട്ടവുമൊക്കെയായി വിദ്യാർത്ഥികളെ അടക്കിനിർത്തിയിരുന്നതൊക്കെ പഴയകഥ‌. ഇപ്പോൾ രസകരമായ രീതിയിൽ പാഠ്യവിഷയങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പഠിച്ച പണി പതിനെട്ടും പയറ്റാൻ തയാറാണ് അധ്യാപകർ. പഠനം ഏറ്റവും ലളിതമാക്കി വിദ്യാർത്ഥികളുടെ ഇഷ്ടം നേടിയെടുക്കലാണ് പ്രധാന അജണ്ട. ഇങ്ങനെ രസകരമായ രീതിയിൽ ഒരു അധ്യാപിക കുട്ടികളെ കയ്യിലെടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ഡൽഹിയിലെ ഒരു സർക്കാർ സ്കൂളിലെ ക്ലാസ് മുറിയിൽ നിന്നുള്ള ദൃശ്യമാണ് ഇത്. ക്ലാസ് മുറിയിൽ കുട്ടികൾക്കൊപ്പം പാട്ടുപാടി നൃത്തം ചെയ്യുന്ന അധ്യാപികയായ മനു ഗുലാത്തിയാണ് വിഡ‍ിയോയിലെ താരം.  ‘ഇംഗ്ലീഷ് ഭാഷാ അധ്യാപനവും പിന്നെ കുറച്ച് ഹരിയാൻവി സംഗീതവും, ഞങ്ങളുടെ സ്കൂൾ ദിനത്തിന്റെ അവസാന ദിനക്കാഴ്ച’ എന്ന് കുറിച്ചുകൊണ്ട് ഗുലാത്തി തന്നെയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. 

ഹരിയാൻവി പാട്ടിനൊപ്പം ക്ലാസിലെ ഒരു കുട്ടി ചുവടുവയ്ക്കുകയാണ്. വിദ്യാർത്ഥിനിക്കൊപ്പം മനു ​ഗുലാത്തിയും ചുവടുവച്ചു. ഇതോടെ ക്ലാസിലെ മറ്റു കുട്ടികളും ആവേശത്തിലായി അവർ എഴുന്നേറ്റുനിന്ന് കയ്യടിക്കാനും തുടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com