പൊലീസുകാര്‍ ബോഡി കാമറ ധരിക്കണം, വാഹനങ്ങളില്‍ സിസിടിവി വേണം; അസമിനെ പൊലീസ് സ്റ്റേറ്റ് ആക്കി മാറ്റാന്‍ ശ്രമമെന്ന് കോടതി

കോടതിയുടെയും നിയമത്തിന്റെയും നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്ത് മേവാനിയെ കൂടുതല്‍ കാലം തടങ്കലില്‍ വയ്ക്കാന്‍ വേണ്ടി കേസ് കെട്ടിച്ചമച്ചുണ്ടാക്കിയെന്ന് ജില്ലാ സെഷന്‍സ് ജഡ്ജി
ജിഗ്നേഷ് മേവാനി/ഫയല്‍
ജിഗ്നേഷ് മേവാനി/ഫയല്‍

ഗുവാഹതി: അസം പൊലീസ് ജനാധിപത്യത്തെ പൊലീസ് സ്റ്റേറ്റ് ആക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന രൂക്ഷ വിമര്‍ശനവുമായി കോടതി. ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ബാര്‍പേട്ട സെഷന്‍സ് കോടതി പൊലീസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. 

പ്രധാനമന്ത്രിക്കെതിരായ ട്വീറ്റിന്റെ പേരില്‍ അറസ്റ്റ് ചെയ്ത മേവാനിയെ ജാമ്യം ലഭിച്ചതിനു പിന്നാലെ വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയുടെയും നിയമത്തിന്റെയും നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്ത് മേവാനിയെ കൂടുതല്‍ കാലം തടങ്കലില്‍ വയ്ക്കാന്‍ വേണ്ടി കേസ് കെട്ടിച്ചമച്ചുണ്ടാക്കിയെന്ന് ജില്ലാ സെഷന്‍സ് ജഡ്ജി പരേഷ് ചക്രവര്‍ത്തി കുറ്റപ്പെടുത്തി. 

സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഹൈക്കോടതിയോട് അഭ്യര്‍ഥിച്ച സെഷന്‍സ് കോടതി 
ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ബോഡിക്യാമറ ധരിക്കല്‍, വാഹനങ്ങളില്‍ സിസിടിവി ഘടിപ്പിക്കല്‍ സ്‌റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കാന്‍ നിര്‍ദേശിച്ചു. 

'കഠിനാധ്വാനം ചെയ്‌തെടുത്ത ജനാധിപത്യത്തെ പൊലീസ് സ്‌റ്റേറ്റാക്കി മാറ്റുകയാണ്. ചിന്തിക്കാനാകാത്ത കാര്യമാണത്. പൊലീസ് അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട വിഷയം ഒരു പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിക്കാമോ എന്ന് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസിനോട് കോടതി അഭ്യര്‍ത്ഥിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com