ന്യൂഡല്‍ഹി: കരസേന മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ ഇന്ന് ചുമതലയേല്‍ക്കും. നിലവിലെ മേധാവി എംഎം നരവനെ വിരമിക്കുന്ന ഒഴിവിലാണ് മനോജ് പാണ്ഡെയുടെ നിയമനം. എഞ്ചിനീയറിങ് വിഭാഗത്തില്‍ നിന്ന് കരസേനാ മേധാവി പദവിയിലേക്കെത്തുന്ന ആദ്യ വ്യക്തിയാണ് മനോജ് പാണ്ഡെ.
മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയാണ്. കരസേനയുടെ 29ാം മേധാവിയാണ്. നാഷനൽ ഡിഫൻസ് അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ മനോജ് പാണ്ഡെ 1982ലാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ പരാക്രം തുടങ്ങിയവയിൽ പങ്കെടുത്തു.
ജമ്മു കാശ്മീർ അതിർത്തിയിൽ എൻജിനീയർ റെജിമെന്റിലും ഇൻഫൻട്രി ബ്രിഗേഡിലും പടിഞ്ഞാറൻ ലഡാക്കിലെ പർവത നിരകളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ അതിർത്തികളിലും സുപ്രധാന ചുമതലകൾ വഹിച്ചു.
ഡൽഹിയിൽ കരസേനാ ആസ്ഥാനത്ത് വിവിധ ചുമതലകളുള്ള ഡയറക്‌ടർ ജനറൽ പദവിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ കരസേന ഉപമേധാവിയായി പ്രവർത്തിച്ച് വരികയായിരുന്നു. മനോജ് പാണ്ഡ്യ കരസേന മേധാവിയാകുന്ന സാഹചര്യത്തിൽ ലഫ്. ജനറൽ ബി എസ് രാജുവിനെ കരസേന ഉപമേധാവിയായും നിയമിച്ചിട്ടുണ്ട്. ആന്ധ്ര സ്വദേശിയാണ് ബിഎസ് രാജു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates