വിമാനവും കാറും തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്; അന്വേഷണം- വീഡിയോ 

ഡല്‍ഹി വിമാനത്താവളത്തില്‍ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ വിമാനവും കാറും തമ്മിലുള്ള കൂട്ടിയിടി  തലനാരിഴയ്ക്ക് ഒഴിവായി
ഇന്‍ഡിഗോ വിമാനത്തിന്റെ അടിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍, എഎന്‍ഐ
ഇന്‍ഡിഗോ വിമാനത്തിന്റെ അടിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍, എഎന്‍ഐ
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ വിമാനവും കാറും തമ്മിലുള്ള കൂട്ടിയിടി  തലനാരിഴയ്ക്ക് ഒഴിവായി. വിമാനം പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മറ്റൊരു സ്വകാര്യ വിമാന കമ്പനിയായ ഗോ ഫസ്റ്റ് എയര്‍ലൈനിന്റെ കാര്‍ വിമാനത്തിന്റെ അടിയിലൂടെ പോകാന്‍ ശ്രമിച്ചത്. സംഭവത്തെ കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചു. 

ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ പറ്റ്‌നയിലേക്ക്  പുറപ്പെടാന്‍ ഇന്‍ഡിഗോ എ320 നിയോ വിമാനം തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. ഗോ ഫസ്റ്റ് എയര്‍ലൈനിന്റെ കാര്‍ വിമാനത്തിന്റെ അടിയിലൂടെ പോകാനാണ് ശ്രമിച്ചത്. തലനാരിഴയ്ക്കാണ് വിമാനത്തിന്റെ മുന്‍പിലെ ടയറുമായുള്ള കൂട്ടിയിടി ഒഴിവായത്. വിമാനത്തിന്റെ മുന്‍പിലെ ടയറിന് മുന്നിലാണ് കാര്‍ നിര്‍ത്തിയത്. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Telegram, Pavel Durov
ritabrata, culcutta hc
uddhav thackeray. eknath shinde
NTA Director Abishek Singh
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com