ദേവി പ്രസാദം തയ്യാറാക്കുന്നതിനിടെ തിളച്ച കഞ്ഞിയില്‍ തലചുറ്റിവീണു; ദാരുണാന്ത്യം

ക്ഷേത്രത്തിലെ ഭക്തര്‍ക്കായി വെള്ളിയാഴ്ച വലിയ പാത്രങ്ങളില്‍ കഞ്ഞി കഞ്ഞിതയ്യാറാക്കുന്നതിനിടെ ഇയാള്‍ തലചുറ്റി പാത്രത്തിലേക്ക് വീഴുകയായിരുന്നു
സിസി ടിവി ദൃശ്യം
സിസി ടിവി ദൃശ്യം

ചെന്നൈ: തിളച്ച കഞ്ഞിയില്‍ വീണ് സാരമായി പൊള്ളലേറ്റ ചികിത്സയില്‍
കഴിഞ്ഞിരുന്നയാള്‍ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശി മുത്തുകുമാറാണ് മരിച്ചത്. ജൂലായ് 29നായിരുന്നു അപകടം. ഇയാള്‍ തിളച്ച കഞ്ഞിയില്‍ വീഴുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

തമിഴ്‌നാട്ടിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് 'ആടി വേലി'. ഇതിന്റെ ഭാഗമായി ദേവി പ്രസാദമായി പൊതുജനങ്ങള്‍ക്ക് കഞ്ഞിവിതരണം ചെയ്യുക പതിവാണ്. ആഘോഷത്തിന്റെ ഭാഗമായി മധുരയിലെ  പഴങ്കാനത്ത് മുത്തു മാരിയമ്മ ക്ഷേത്രത്തിലെ ഭക്തര്‍ക്കായി വെള്ളിയാഴ്ച വലിയ പാത്രങ്ങളില്‍ കഞ്ഞി കഞ്ഞിതയ്യാറാക്കുന്നതിനിടെ ഇയാള്‍ തലചുറ്റി പാത്രത്തിലേക്ക് വീഴുകയായിരുന്നു.

ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പാത്രത്തില്‍ നിന്ന് പുറത്തെടുക്കാനായില്ല. ഒടുവില്‍ പാത്രം മറിച്ചിട്ടാണ് ഇയാളെ പുറത്തെടുത്തത്. സാരമായി പൊള്ളലേറ്റ ഇയാളെ ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരണമടഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കഞ്ഞിയില്‍ വീഴുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചത്‌.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com