ഭാര്യ പിണങ്ങിപ്പോയി, അവളെ തിരിച്ചെത്തിക്കാന്‍ രണ്ട് ദിവസത്തെ അവധി വേണം; ലീവ്‌ലെറ്റര്‍ വൈറല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd August 2022 03:26 PM  |  

Last Updated: 03rd August 2022 03:26 PM  |   A+A-   |  

leave_letter

 

ലഖ്‌നൗ: ഭാര്യയുമായുള്ള പിണക്കം തീര്‍ക്കാന്‍ രണ്ട് ദിവസത്തെ അവധി ആവശ്യപ്പെട്ട് മേലധികാരിക്ക് എല്‍ഡി ക്ലാര്‍ക്ക് അയച്ച ലീവ് അപേക്ഷ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. കാന്‍പൂര്‍ സ്വദേശിയായ ഷംസാദ് അഹമ്മദാണ് പ്രേംനഗര്‍ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ക്ക് അടിയന്തിരമായ ലീവ് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്.

തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഭാര്യയും കുട്ടികളും അവളുടെ വീട്ടിലേക്ക് മടങ്ങിപ്പോയി. ക്ഷമ പറഞ്ഞ് അവളെ തിരികെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനായി ലീവ് അനുവദിക്കണമെന്നാണ് ഷംസാദ് ബിഡിഒയ്ക്ക് അയച്ച അപേക്ഷയില്‍ പറയുന്നത്.

'അവള്‍ പിണങ്ങിപ്പോയതില്‍ ഏറെ വേദനിപ്പിക്കുന്നു. അവളെ തിരിച്ചെത്തിക്കാന്‍ എനിക്ക് അവളുടെ ഗ്രാമത്തിലേക്ക് പോകണം. ദയവായി എന്റെ അവധി അപേക്ഷ സ്വീകരിക്കുക,'- ഹിന്ദിയില്‍ എഴുതിയ ലീവ് അപേക്ഷയില്‍ പറയുന്നു. അഹമ്മദിന്റെ ആവശ്യം അംഗീകരിച്ച് ബിഡിഒ ആയാള്‍ക്ക് അവധി നല്‍കി. അവധി ലഭിച്ചതോടെ ഇരുവരും തമ്മിലുള്ള പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് സഹപ്രവര്‍ത്തകര്‍ കരുതുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 ജഗദീപ് ധന്‍കര്‍ക്ക് ബിഎസ്പി പിന്തുണ; വിശാല താത്പര്യമെന്ന് മായാവതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ